ദൈവവചനത്തിലെ നിധികൾ
‘എന്റെ ഹൃദയം എപ്പോഴും ഇവിടെയുണ്ടായിരിക്കും’
ദേവാലയം യഹോവ തനിക്കുവേണ്ടി തിരഞ്ഞെടുത്തു (2ദിന 7:11, 12)
ദേവാലയം തന്റെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥലമായതുകൊണ്ടുതന്നെ അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്കു വളരെ താത്പര്യമുണ്ട് എന്ന അർഥത്തിലാണ് ‘തന്റെ ഹൃദയം എപ്പോഴും അവിടെ ഉണ്ടായിരിക്കും’ എന്ന് യഹോവ പറഞ്ഞത് (2ദിന 7:16; w02 11/15 5 ¶1)
ജനം യഹോവയുടെ വഴികളിൽ “മുഴുഹൃദയത്തോടെ” നടക്കുന്നതു നിറുത്തിയാൽ, ആലയം നശിപ്പിക്കപ്പെടാൻ യഹോവ അനുവദിക്കുമായിരുന്നു (2ദിന 6:14; 7:19-21; it-2-E 1077-1078)
തങ്ങളുടെ ഹൃദയവും എപ്പോഴും ദേവാലയത്തിലായിരിക്കുമെന്നാണ് ആലയത്തിന്റെ ഉദ്ഘാടനസമയത്ത് ആ ജനം ചിന്തിച്ചത്. പക്ഷേ യഹോവയെ ആരാധിക്കുന്നതിൽ അവരുടെ ഉത്സാഹം പതുക്കെ തണുത്തുപോയി എന്നതാണ് സങ്കടകരമായ കാര്യം.
സ്വയം ചോദിക്കുക, ‘ഹൃദയം അർപ്പിച്ചാണ് ഞാൻ യഹോവയെ ആരാധിക്കുന്നത് എന്ന് എനിക്ക് എങ്ങനെ കാണിക്കാം?’