ക്രിസ്ത്യാനികളായി ജീവിക്കാം
‘നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക’
ദൈവപ്രചോദിതമായി ശലോമോൻ ഇങ്ങനെ എഴുതി: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്.” (സുഭ 4:23) പക്ഷേ ദൈവജനമായ ഇസ്രായേൽ കുറച്ചുകഴിഞ്ഞപ്പോൾ “മുഴുഹൃദയത്തോടെ” യഹോവയുടെ മുമ്പാകെ നടക്കുന്നതു നിറുത്തി. (2ദിന 6:14) ശലോമോൻ രാജാവുപോലും ജനതകളിൽപ്പെട്ട ഭാര്യമാരാൽ വശീകരിക്കപ്പെട്ട് മറ്റു ദൈവങ്ങളെ സേവിക്കാൻ തുടങ്ങി. (1രാജ 11:4) നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം? 2019 ജനുവരി ലക്കം വീക്ഷാഗോപുരത്തിന്റെ 14-19 വരെയുള്ള പേജുകളിലെ പഠനലേഖനത്തിന്റെ വിഷയം ഇതായിരുന്നു.
വീക്ഷാഗോപുരത്തിൽനിന്നുള്ള പാഠങ്ങൾ—നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
വിശ്വാസത്തെ ദുർബലമാക്കുമായിരുന്ന എന്തെല്ലാം പ്രശ്നങ്ങളാണ് ഈ സഹോദരങ്ങൾ നേരിട്ടത്, ഹൃദയം കാത്തുസൂക്ഷിക്കാൻ ഈ പഠനലേഖനം അവരെ എങ്ങനെയാണ് സഹായിച്ചത്?
-
ബ്രെന്റ് എഷും ലോറനും
-
ഉംജെയ്
-
ഹാപ്പി ലോയ്
ഈ പഠനലേഖനം നിങ്ങളെ എങ്ങനെയാണു സഹായിച്ചത്?