ക്രിസ്ത്യാനികളായി ജീവിക്കാം
വിശ്വാസത്യാഗികളിൽനിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുക
നമ്മുടെ വിശ്വാസം ദുർബലമാക്കാൻ സാത്താനും അവന്റെ കൂടെയുള്ളവരും സത്യത്തിന്റെകൂടെ അൽപ്പം നുണയും ചേർക്കും. (2കൊ 11:3) ഉദാഹരണത്തിന്, അസീറിയക്കാർ യഹോവയുടെ ജനത്തെ നിരുത്സാഹപ്പെടുത്താൻ അർധസത്യങ്ങളും പച്ചക്കള്ളങ്ങളും പറഞ്ഞു. (2ദിന 32:10-15) വിശ്വാസത്യാഗികൾ അതേ തന്ത്രങ്ങൾ ഇന്ന് ഉപയോഗിക്കും. അവരുടെ പഠിപ്പിക്കലുകളോടു നമ്മൾ എങ്ങനെ പ്രതികരിക്കണം? അതു ശരിക്കും വിഷംപോലെയാണ്. അത് ഓർത്തുവേണം നമ്മൾ പ്രവർത്തിക്കാൻ. അതൊന്നും വായിക്കരുത്, അതിനു മറുപടി കൊടുക്കരുത്. ഇനി, കേട്ടാൽത്തന്നെ മറ്റാരോടും അത് പറയരുത്. യഹോവയെക്കുറിച്ചും സംഘടനയെക്കുറിച്ചും സംശയങ്ങൾ ഉണർത്തുന്ന വിവരങ്ങൾ പെട്ടെന്നുതന്നെ തിരിച്ചറിയാൻ നമ്മൾ പഠിക്കണം, അതിനു നേരെ മുഖം തിരിക്കുകയും വേണം.—യൂദ 3, 4.
‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക!’—ശകലങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഓൺലൈൻ ചർച്ചാവേദികൾ ഉപയോഗിക്കുന്നെങ്കിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
-
റോമർ 16:17-ലെ ഉപദേശം നമുക്ക് എങ്ങനെ അനുസരിക്കാം?