ക്രിസ്ത്യാനികളായി ജീവിക്കാം
ഓഡിയോ ബൈബിൾ നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?
എന്താണ് ഓഡിയോ ബൈബിൾ? പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരത്തിന്റെ റെക്കോർഡിങ്ങുകളാണ് ഓഡിയോ ബൈബിൾ. പതുക്കെപ്പതുക്കെ കഴിയുന്നത്ര ഭാഷകളിൽ അതു പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. സാധ്യമായിരിക്കുന്നിടത്തോളം, വ്യത്യസ്ത സഹോദരന്മാരുടെ ശബ്ദം ഉപയോഗിച്ചാണ് റെക്കോർഡിങ് ചെയ്തിരിക്കുന്നത്. ബൈബിളിന്റെ സന്ദേശം കൃത്യമായി കേൾവിക്കാരുടെ കാതുകളിൽ എത്തിക്കുന്നതിന്, ഇത് ഉചിതമായ ഊന്നലും ഭാവവും ഒക്കെ കൊടുത്താണ് വായിച്ചിരിക്കുന്നത്.
ഓഡിയോ ബൈബിളിൽനിന്ന് ചിലർ എങ്ങനെയാണു പ്രയോജനം നേടിയിരിക്കുന്നത്? ബൈബിളിന്റെ ഈ റെക്കോർഡിങ്ങുകൾ ദൈവവചനത്തിനു ജീവൻ പകരുന്നു എന്നാണ് ഓഡിയോ ബൈബിൾ സ്ഥിരമായി കേൾക്കുന്നവർ പറയുന്നത്. അവർക്ക് ബൈബിൾസംഭവങ്ങൾ കുറച്ചുകൂടെ എളുപ്പത്തിൽ ഭാവനയിൽ കാണാനാകുന്നു, കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കാനും കഴിയുന്നു. (സുഭ 4:5) ഇനി, ഉത്കണ്ഠകൾ മനസ്സിനെ അലട്ടുമ്പോൾ, ഓഡിയോ ബൈബിൾ കേൾക്കുന്നതു വലിയ ആശ്വാസമാണെന്നു പലർക്കും തോന്നിയിട്ടുണ്ട്.—സങ്ക 94:19.
ദൈവവചനം വായിച്ചുകേൾക്കുന്നതു നമ്മുടെ ജീവിതത്തെ വളരെ ശക്തമായി സ്വാധീനിക്കും. (2ദിന 34:19-21) നിങ്ങളുടെ ഭാഷയിൽ ഓഡിയോ ബൈബിൾ മുഴുവനായോ ഭാഗികമായോ ലഭ്യമാണെങ്കിൽ അതു ക്രമമായി കേൾക്കുന്നത് ഒരു ശീലമാക്കിക്കൂടേ?
ഓഡിയോ ബൈബിളിന്റെ നിർമാണം—ശകലങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
ഓഡിയോ ബൈബിളിന്റെ നിർമാണത്തിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്താണ്?