ക്രിസ്ത്യാനികളായി ജീവിക്കാം
സംഭാഷണങ്ങൾ തുടങ്ങാനാകുന്നുണ്ടോ, എങ്കിൽ സന്തോഷിക്കുക
സന്തോഷവാർത്ത അറിയിക്കാനുള്ള രസകരമായ, ഫലം കണ്ടിട്ടുള്ള ഒരു മാർഗമാണ് അനൗപചാരിക സംഭാഷണങ്ങൾ. എന്നാൽ ഒരു തിരുവെഴുത്താശയം അവതരിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് നമ്മൾ ചിന്തിക്കുന്നതെങ്കിൽ സംഭാഷണം തുടങ്ങാൻ നമുക്കു പേടി തോന്നിയേക്കാം. അതുകൊണ്ട് ബൈബിളിലെ സന്ദേശം എങ്ങനെ അവതരിപ്പിക്കും എന്ന് ഓർത്ത് ഉത്കണ്ഠപ്പെടുന്നതിനു പകരം വ്യക്തികളുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യം കാണിക്കുക. (മത്ത 22:39; ഫിലി 2:4) സംഭാഷണത്തിന് ഇടയിൽ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവസരം ലഭിച്ചാൽ നിങ്ങളെ സഹായിക്കാൻ ധാരാളം ഉപകരണങ്ങൾ ഉണ്ടല്ലോ.
സംഭാഷണത്തിന് ഇടയിൽ വന്നേക്കാവുന്ന ഒരു വിഷയത്തെക്കുറിച്ച് സാക്ഷീകരിക്കാൻ ഈ ഉപകരണങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കും?
“ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു”—സംഭാഷണങ്ങൾ തുടങ്ങുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
സംഭാഷണങ്ങൾ നടത്താനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താൻ ഏതു മൂന്നു കാര്യങ്ങൾ സഹായിക്കും?