ജൂൺ 5-11
2 ദിനവൃത്താന്തം 30–31
ഗീതം 87, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഒരുമിച്ച് കൂടിവരുന്നത് നമുക്കു പ്രയോജനം ചെയ്യും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 30:20—യഹോവ ഹിസ്കിയയുടെ പ്രാർഥന കേട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w18.09 6 ¶14-15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 31:11-21 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 20)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. 1-ാം പാഠം ഉപയോഗിച്ച് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 18)
പ്രസംഗം: (5 മിനി.) w19.01 11-13 ¶13-18—വിഷയം: മീറ്റിങ്ങുകളിൽ ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് യഹോവയെ സ്തുതിക്കുക. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—തയാറായി അഭിപ്രായങ്ങൾ പറയാം: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. സാധിക്കുമെങ്കിൽ സദസ്സിലുള്ള കൊച്ചുകുട്ടികളോടു ചോദിക്കുക: മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ നിങ്ങൾക്ക് എങ്ങനെ തയ്യാറാകാം? കൈ പൊക്കിയിട്ട് ചോദിച്ചില്ലെങ്കിലും നിങ്ങൾക്കു സന്തോഷിക്കാവുന്നത് എന്തുകൊണ്ട്?
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) ജൂണിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff ഭാഗം 3—ഓർക്കുന്നുണ്ടോ?
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 115, പ്രാർഥന