ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവ കാണുന്നതുപോലെ നമ്മൾ നമ്മളെ കാണുക
“യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.” (സങ്ക 149:4) നമ്മൾ അപൂർണരാണെങ്കിലും യഹോവ നമ്മുടെ നല്ല ഗുണങ്ങൾ കാണുന്നുണ്ട്, നമ്മളെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും യഹോവയ്ക്ക് അറിയാം. എന്നാൽ നമ്മുടെ നല്ല ഗുണങ്ങളൊന്നും നമുക്കു കാണാൻ കഴിഞ്ഞെന്നുവരില്ല. ആളുകൾ നമ്മളോട് ഇടപെടുന്ന രീതികൊണ്ടായിരിക്കാം നമുക്ക് അങ്ങനെ തോന്നുന്നത്. അല്ലെങ്കിൽ, കഴിഞ്ഞ കാലത്ത് ചെയ്ത തെറ്റുകളെക്കുറിച്ച് ഓർത്ത് ‘യഹോവയ്ക്ക് എന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയും’ എന്ന് നമ്മൾ ചിന്തിച്ചുപോയേക്കാം. അങ്ങനെയൊക്കെ തോന്നുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാം?
മനുഷ്യർക്കു കാണാനാകുന്നതിനെക്കാൾ കൂടുതൽ യഹോവയ്ക്കു കാണാനാകുമെന്ന് ഓർക്കുക. (1ശമു 16:7) അങ്ങനെ വരുമ്പോൾ, നമ്മൾ നമ്മളിൽ കാണുന്നതിനെക്കാൾ കൂടുതൽ യഹോവ നമ്മളിൽ കാണുന്നുണ്ട്. യഹോവ നമ്മളെ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കുന്നു. ബൈബിൾവാക്യങ്ങളും സംഭവങ്ങളും യഹോവ തന്റെ ആരാധകരെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ സഹായിക്കും.
ദൈവമുമ്പാകെ നിന്റെ ഹൃദയത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
യഹോവ നമ്മളെ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ ഒരു ഓട്ടക്കാരന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ഉദാഹരണം സഹായിക്കുന്നത് എങ്ങനെ?
-
ഗുരുതരമായ തെറ്റു ചെയ്ത ഒരാൾ യഹോവയുമായുള്ള ബന്ധത്തിലേക്കു തിരിച്ചുവരാൻവേണ്ട നടപടികളൊക്കെ എടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് എങ്ങനെ ദൈവമുമ്പാകെ സ്വന്തം ഹൃദയത്തിനു ധൈര്യം പകരാം?—1യോഹ 3:19, 20
-
ദാവീദിനെയും യഹോശാഫാത്തിനെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്തതിൽനിന്ന് സഹോദരൻ എങ്ങനെയാണ് പ്രയോജനം നേടിയത്?