വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവ “പിതാവില്ലാത്തവർക്കു പിതാവ്‌” ആണ്‌

യഹോവ “പിതാവില്ലാത്തവർക്കു പിതാവ്‌” ആണ്‌

ഓരോ വർഷവും ചെറു​പ്പ​ക്കാ​രായ പലരും യഹോ​വ​യു​ടെ കൂട്ടു​കാ​രാൻ തീരു​മാ​നി​ക്കു​ന്നു. (സങ്ക 110:3) നിങ്ങളു​ടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ അതിയായ ചിന്തയുണ്ട്‌. ചെറു​പ്പ​ക്കാ​രെന്ന നിലയിൽ നിങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ യഹോ​വ​യ്‌ക്കു മനസ്സി​ലാ​കും, തന്നെ സേവി​ക്കു​ന്ന​തി​നു വേണ്ട സഹായം തരു​മെന്നു വാക്കു തരുക​യും ചെയ്യുന്നു. ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ ഓർക്കുക, യഹോവ “പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌” ആണ്‌. (സങ്ക 68:5) നിങ്ങളു​ടെ കുടും​ബ​ത്തി​ലെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും യഹോവ തരുന്ന പരിശീ​ല​ന​ത്താൽ നിങ്ങൾക്കു വിജയി​ക്കാ​നാ​കും.—1പത്ര 5:10.

വിശ്വാസത്തിനുവേണ്ടിയുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കു​ന്നവർ—ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തി​യവർ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • റ്റാമി, ചാൾസ്‌, ജിമ്മി എന്നിവ​രു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

  • ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന കുട്ടി​കൾക്ക്‌ സങ്കീർത്തനം 27:10 എന്ത്‌ ഉറപ്പാണു തരുന്നത്‌?