വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 15-21

ഇയ്യോബ്‌ 36-37

ജനുവരി 15-21

ഗീതം 147, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ദൈവം തന്നിരി​ക്കുന്ന നിത്യ​ജീ​വന്റെ വാഗ്‌ദാ​ന​ത്തിൽ നിങ്ങൾക്കു വിശ്വ​സി​ക്കാം

(10 മിനി.)

യഹോവ നിത്യം ജീവി​ക്കു​ന്ന​വ​നാണ്‌ (ഇയ്യ 36:26; wp16.1 13 ¶1-2)

ജീവജാ​ല​ങ്ങ​ളു​ടെ ജീവൻ നിലനി​റു​ത്തു​ന്ന​തി​നുള്ള ശക്തിയും ജ്ഞാനവും യഹോ​വ​യ്‌ക്കുണ്ട്‌ (ഇയ്യ 36:27, 28; w20.05 22 ¶6)

നിത്യ​ജീ​വൻ നേടാൻ എങ്ങനെ കഴിയു​മെന്ന്‌ യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു (ഇയ്യ 36:4, 22; യോഹ 17:3)


നിത്യ​ജീ​വന്റെ പ്രത്യാ​ശ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ എന്തു പ്രശ്‌നം വന്നാലും ശാന്തരാ​യി നിൽക്കാൻ സഹായി​ക്കും.—എബ്ര 6:19; w22.10 28 ¶16.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • ഇയ്യ 37:20—ബൈബിൾനാ​ടു​ക​ളിൽ വാർത്ത​ക​ളും വിവര​ങ്ങ​ളും കൈമാ​റി​യി​രു​ന്നത്‌ എങ്ങനെ​യാണ്‌? (it-1-E 492)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. (lmd പാഠം 3 പോയിന്റ്‌ 3)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(4 മിനി.) വീടു​തോ​റും. (lmd പാഠം 2 പോയിന്റ്‌ 5)

6. നിങ്ങളു​ടെ വിശ്വാ​സങ്ങൾ വിശദീ​ക​രി​ക്കു​ക

(5 മിനി.) പ്രസംഗം. ijwfq 57 ¶5-15—വിഷയം: നാസി കൂട്ട​ക്കൊ​ല​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ എന്തിന്‌ ഉപദ്ര​വി​ച്ചു? (th പാഠം 18)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 49

7. ചികി​ത്സ​യോ ശസ്‌ത്ര​ക്രി​യ​യോ ആവശ്യ​മായ സാഹച​ര്യ​ങ്ങൾക്കാ​യി ഒരുങ്ങി​യി​രി​ക്കുക

(15 മിനി.) ചർച്ച. ഒരു മൂപ്പൻ നടത്തേ​ണ്ടത്‌.

രക്തത്തോ​ടു ബന്ധപ്പെട്ട ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്കു​ന്ന​തിന്‌ നമ്മളെ സഹായി​ക്കാൻ യഹോവ പല ഉപകര​ണ​ങ്ങ​ളും തന്നിട്ടുണ്ട്‌. (പ്രവൃ 15:28, 29) നിങ്ങൾ അതെല്ലാം നന്നായി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

രക്തപ്പകർച്ച ഒഴിവാ​ക്കാ​നുള്ള ഫാറം (ഡിപിഎ), തിരി​ച്ച​റി​യൽ കാർഡ്‌ (ic): ചികി​ത്സ​യു​ടെ കാര്യ​ത്തിൽ രക്തം എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന ഓരോ​രു​ത്ത​രു​ടെ​യും താത്‌പ​ര്യ​ങ്ങ​ളാണ്‌ ഈ കാർഡു​ക​ളിൽ പറയു​ന്നത്‌. സ്‌നാ​ന​പ്പെട്ട പ്രചാ​ര​കർക്ക്‌ സാഹി​ത്യ​ദാ​സ​നിൽനിന്ന്‌ ഡിപിഎ ഫാറം നേരിട്ട്‌ വാങ്ങാം. പ്രായ​പൂർത്തി​യാ​കാത്ത തങ്ങളുടെ കുട്ടി​കൾക്കു​വേണ്ടി തിരി​ച്ച​റി​യൽ കാർഡും വാങ്ങാ​വു​ന്ന​താണ്‌. ഈ കാർഡു​കൾ എപ്പോ​ഴും കൈവശം വെക്കണം. നിങ്ങൾ ഇതുവരെ പൂരി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, അല്ലെങ്കിൽ അതു പുതു​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ വെച്ചു​താ​മ​സി​പ്പി​ക്ക​രുത്‌.

അമ്മയാ​കാൻപോ​കു​ന്ന​വർക്കുള്ള വിവരങ്ങൾ (S-401), ശസ്‌ത്ര​ക്രി​യ​യോ കീമോ​തെ​റാ​പ്പി​യോ വേണ്ടി​വ​രുന്ന രോഗി​കൾക്കുള്ള വിവരങ്ങൾ (S-407): ചികി​ത്സ​യ്‌ക്കു​വേണ്ടി മെച്ചമാ​യി ഒരുങ്ങാൻ ഇവ സഹായി​ക്കും, പ്രത്യേ​കി​ച്ചും രക്തത്തോ​ടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ. നിങ്ങൾ ഗർഭി​ണി​യാ​ണെ​ങ്കി​ലോ നിങ്ങൾക്കു ശസ്‌ത്ര​ക്രി​യ​യോ ക്യാൻസ​റി​നുള്ള ചികി​ത്സ​യോ വേണ്ടി​വ​രു​ന്നെ​ങ്കി​ലോ ഇവയുടെ ഒരു കോപ്പി മൂപ്പന്മാ​രു​ടെ കൈയിൽനിന്ന്‌ മേടി​ക്കാ​വു​ന്ന​താണ്‌.

ആശുപ​ത്രി ഏകോ​പ​ന​സ​മി​തി (എച്ച്‌എൽസി): രക്തവു​മാ​യി ബന്ധപ്പെട്ട വിഷയ​ങ്ങ​ളിൽ ഡോക്ടർമാർക്കും പ്രചാ​ര​കർക്കും ആവശ്യ​മായ വിവരങ്ങൾ കൊടു​ക്കുന്ന യോഗ്യ​ത​യുള്ള മൂപ്പന്മാ​രാണ്‌ എച്ച്‌എൽസി​യി​ലെ അംഗങ്ങൾ. രക്തപ്പകർച്ച ഒഴിവാ​ക്കി​ക്കൊ​ണ്ടുള്ള ചികി​ത്സാ​രീ​തി​ക​ളെ​ക്കു​റിച്ച്‌ അവർക്കു നിങ്ങളു​ടെ ഡോക്ട​റു​മാ​യി സംസാ​രി​ക്കാൻ കഴിയും. ആവശ്യ​മെ​ങ്കിൽ, നമ്മളു​മാ​യി സഹകരി​ക്കാൻ ഒരുക്ക​മുള്ള ഒരു ഡോക്ടറെ കണ്ടെത്താൻ അവർ നിങ്ങളെ സഹായി​ക്കും. ഏതു സമയത്ത്‌ വേണ​മെ​ങ്കി​ലും അവർ നിങ്ങളെ സഹായി​ക്കും. ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വ​രു​ക​യോ ഒരു ശസ്‌ത്ര​ക്രിയ ആവശ്യ​മാ​യി​വ​രു​ക​യോ ക്യാൻസ​റി​നുള്ള ചികി​ത്സ​പോ​ലെ ഗുരു​ത​ര​മായ ചികിത്സ വേണ്ടി​വ​രു​ക​യോ ചെയ്യു​മ്പോൾ എത്രയും പെട്ടെന്ന്‌ എച്ച്‌എൽസി​യു​മാ​യി ബന്ധപ്പെ​ടുക, അതിൽ രക്തത്തിന്റെ പ്രശ്‌നം ഒന്നും വരി​ല്ലെന്നു തോന്നി​യാ​ലും. ഗർഭി​ണി​ക​ളാ​യ​വ​രും ഇതുതന്നെ ചെയ്യണം. എച്ച്‌എൽസി​യു​മാ​യി എങ്ങനെ ബന്ധപ്പെ​ട​ണ​മെന്ന്‌ അറിയി​ല്ലെ​ങ്കിൽ, ഒരു മൂപ്പ​നോ​ടു സഹായം ചോദി​ക്കാ​വു​ന്ന​താണ്‌.

ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​കൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? എന്ന വീഡി​യോ കാണുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

ചികി​ത്സ​യോ ശസ്‌ത്ര​ക്രി​യ​യോ ആവശ്യ​മാ​യി​വ​രു​മ്പോൾ എച്ച്‌എൽസി എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 67, പ്രാർഥന