വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 22-28

ഇയ്യോബ്‌ 38–39

ജനുവരി 22-28

ഗീതം 11, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. സൃഷ്ടികൾ നിരീ​ക്ഷി​ക്കാൻ നിങ്ങൾ സമയം എടുക്കാ​റു​ണ്ടോ?

(10 മിനി.)

ഭൂമി​യും പ്രകൃ​തി​യും എല്ലാം സൃഷ്ടി​ച്ച​തി​നു ശേഷം തന്റെ കൈ​വേ​ലകൾ ഒന്നു തിരി​ഞ്ഞു​നോ​ക്കാൻ യഹോവ സമയം എടുത്തു (ഉൽ 1:10, 12; ഇയ്യ 38:5, 7; w21.08 9 ¶7)

യഹോ​വ​യു​ടെ സൃഷ്ടികൾ നിരീ​ക്ഷി​ക്കാൻ ദൂതന്മാർ സമയം എടുത്തു (ഇയ്യ 38:6; w20.08 14 ¶2)

സൃഷ്ടികൾ നിരീ​ക്ഷി​ക്കാ​നും മനസ്സി​ലാ​ക്കാ​നും നമ്മൾ സമയം എടുക്കു​ന്നെ​ങ്കിൽ യഹോ​വ​യിൽ വിശ്വാ​സം ശക്തമാ​ക്കാൻ നമുക്കു കഴിയും (ഇയ്യ 38:32-35; w23.03 17 ¶8)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • ഇയ്യ 38:8-10—നിയമ​ദാ​താ​വായ യഹോ​വ​യെ​ക്കു​റിച്ച്‌ ഈ വാക്യങ്ങൾ എന്താണു പഠിപ്പി​ക്കു​ന്നത്‌? (it-2-E 222)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. വ്യക്തി സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല എന്നു മനസ്സി​ലാ​ക്കു​മ്പോൾ സൗഹാർദ​പ​ര​മാ​യി സംഭാ​ഷണം അവസാ​നി​പ്പി​ക്കുക. (lmd പാഠം 2 പോയിന്റ്‌ 3)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(5 മിനി.) വീടു​തോ​റും. മുമ്പ്‌ ഒരു പ്രാവ​ശ്യം സംസാ​രി​ച്ച​പ്പോൾ തന്റെ പ്രിയ​പ്പെട്ട ഒരാൾ മരിച്ച​താ​യി അദ്ദേഹം പറഞ്ഞി​രു​ന്നു. (lmd പാഠം 9 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) lmd അനുബന്ധം എ പോയിന്റ്‌ 1—വിഷയം: ഇപ്പോൾ നടക്കുന്ന സംഭവ​ങ്ങ​ളും ആളുക​ളു​ടെ മനോ​ഭാ​വ​വും ഒരു മാറ്റം അടു​ത്തെ​ത്തി​യെന്നു സൂചി​പ്പി​ക്കു​ന്നു. (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 111

7. സൃഷ്ടികൾ നിരീ​ക്ഷി​ക്കു​ന്നത്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ മനസ്സ്‌ അർപ്പി​ക്കാൻ നമ്മളെ സഹായി​ക്കും

(15 മിനി.) ചർച്ച.

മൂന്നു സുഹൃ​ത്തു​ക്ക​ളു​ടെ​യും സാത്താ​ന്റെ​യും ആക്രമണം നേരി​ട്ട​പ്പോൾ, സ്വന്തം പ്രശ്‌ന​ങ്ങ​ളി​ലും തന്നെക്കു​റി​ച്ചുള്ള തെറ്റായ ആരോ​പ​ണ​ങ്ങ​ളി​ലും മാത്ര​മാ​യി​പ്പോ​യി ഇയ്യോ​ബി​ന്റെ മനസ്സ്‌.

ഇയ്യോബ്‌ 37:14 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

തന്റെ ആത്മീയ​സ​മ​നില വീണ്ടെ​ടു​ക്കാൻ ഇയ്യോബ്‌ എന്താണ്‌ ചെയ്യേ​ണ്ടി​യി​രു​ന്നത്‌?

നമ്മുടെ പ്രശ്‌നങ്ങൾ നമ്മളെ വരിഞ്ഞു​മു​റു​ക്കു​ന്ന​താ​യി തോന്നു​മ്പോൾ, സൃഷ്ടികൾ നിരീ​ക്ഷി​ക്കു​ന്നത്‌ യഹോവ എത്ര വലിയ​വ​നാ​ണെന്ന്‌ ഓർക്കാ​നും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നുള്ള ആഗ്രഹം ശക്തമാ​ക്കാ​നും നമ്മുടെ ആവശ്യങ്ങൾ നടത്തി​ത്ത​രാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ വിശ്വാ​സ​മർപ്പി​ക്കാ​നും നമ്മളെ സഹായി​ക്കും.—മത്ത 6:26.

ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽനി​ന്നുള്ള പാഠങ്ങൾ—ജന്തുജാ​ലങ്ങൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

ഈ വീഡി​യോ എങ്ങനെ​യാണ്‌ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കി​യത്‌?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 4 ¶13-20

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 54, പ്രാർഥന