ജനുവരി 29–ഫെബ്രുവരി 4
ഇയ്യോബ് 40-42
ഗീതം 124, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഇയ്യോബിന്റെ അനുഭവത്തിൽനിന്ന് നമുക്കുള്ള പാഠങ്ങൾ
(10 മിനി.)
കാര്യങ്ങൾ യഹോവ കാണുന്നത്ര വിശാലമായി കാണാൻ നിങ്ങൾക്കു കഴിയില്ല എന്ന് ഓർക്കുക (ഇയ്യ 42:1-3; w10 10/15 3-4 ¶4-6)
യഹോവയും സംഘടനയും തരുന്ന തിരുത്തലുകൾ മടി കൂടാതെ സ്വീകരിക്കുക (ഇയ്യ 42:5, 6; w17.06 25 ¶12)
ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും വിശ്വസ്തരായി നിൽക്കുന്നവർക്ക് യഹോവ പ്രതിഫലം കൊടുക്കും (ഇയ്യ 42:10-12; യാക്ക 5:11; w22.06 25 ¶17-18)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
ഇയ്യ 42:7—ശരിക്കും ആർക്ക് എതിരെയാണ് ഇയ്യോബിന്റെ മൂന്നു സുഹൃത്തുക്കൾ സംസാരിച്ചത്, ഈ കാര്യം ഓർക്കുന്നത് പരിഹാസം സഹിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? (it-2-E 808)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) ഇയ്യ 42:1-17 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. വീട്ടുകാരൻ ക്രൈസ്തവ പശ്ചാത്തലത്തിൽനിന്നല്ല. (lmd പാഠം 5 പോയിന്റ് 3)
5. ശിഷ്യരാക്കുന്നതിന്
6. പ്രസംഗം
(4 മിനി.) lmd അനുബന്ധം എ പോയിന്റ് 2—വിഷയം: ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടില്ല. (th പാഠം 13)
ഗീതം 108
7. യഹോവയുടെ സ്നേഹം അനുഭവിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുക
(15 മിനി.) ചർച്ച.
യഹോവയിൽ നിറഞ്ഞുനിൽക്കുന്നത് സ്നേഹമാണ്. അങ്ങനെയൊരു ദൈവത്തെ ആരാധിക്കാൻ കഴിയുന്നത് എത്ര സന്തോഷമാണ്! (1യോഹ 4:8, 16) യഹോവയുടെ സ്നേഹം യഹോവയിലേക്കു നമ്മളെ അടുപ്പിക്കുന്നു, യഹോവയോടു ചേർന്നുനിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. യഹോവയുടെ ആടുകളായ നമുക്കെല്ലാം ആ സ്നേഹം അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്.
കുടുംബാംഗങ്ങളോടും സഹോദരങ്ങളോടും മറ്റുള്ളവരോടും ഇടപെടുമ്പോൾ യഹോവയുടെ സ്നേഹം അനുകരിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. (ഇയ്യ 6:14; 1യോഹ 4:11) സ്നേഹം കാണിക്കുമ്പോൾ, യഹോവയെ അറിയാനും അടുക്കാനും നമ്മൾ മറ്റുള്ളവരെ സഹായിക്കുകയാണ്. എന്നാൽ, മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നില്ലെങ്കിൽ, യഹോവയുടെ സ്നേഹം അനുഭവിച്ചറിയാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും.
യഹോവയുടെ കുടുംബത്തിൽ ഞങ്ങൾ സ്നേഹം കണ്ടെത്തി എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
സ്നേഹം കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലെയ് ലെയുടെയും മീമിയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
യഹോവയുടെ സ്നേഹം അനുഭവിച്ചറിയാൻ സഹോദരങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാം?
-
യഹോവയുടെ വിലപ്പെട്ട ആടുകളായി അവരെ കാണണം.—സങ്ക 100:3
-
അവരെ ബലപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുക.—എഫ 4:29
-
അവരെ മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക.—മത്ത 7:11, 12
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 5 ¶1-8, 39-ാം പേജിലെ ചതുരം