ജനുവരി 8-14
ഇയ്യോബ് 34-35
ഗീതം 30, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. നല്ല ആളുകൾക്ക് അനീതി സഹിക്കേണ്ടിവരുമ്പോൾ
(10 മിനി.)
യഹോവ ഒരിക്കലും അനീതി പ്രവർത്തിക്കില്ലെന്ന് ഓർക്കുക (ഇയ്യ 34:10; wp19.1 8 ¶2)
ദുഷ്ടന്മാർക്ക് അവരുടെ തെറ്റിനുള്ള ശിക്ഷ കിട്ടുന്നില്ല എന്നു തോന്നിയേക്കാം; പക്ഷേ അവർക്ക് യഹോവയിൽനിന്ന് ഒളിക്കാനാകില്ല (ഇയ്യ 34:21-26; w17.04 10 ¶5)
അനീതി അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല വഴി, യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതാണ് (ഇയ്യ 35:9, 10; മത്ത 28:19, 20; w21.05 7 ¶19-20)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
ഇയ്യ 35:7—“ഇയ്യോബിൽനിന്ന് ദൈവത്തിന് എന്തെങ്കിലും കിട്ടുമോ” എന്നു ചോദിച്ചപ്പോൾ എലീഹു എന്താണ് ഉദ്ദേശിച്ചത്? (w17.04 29 ¶3)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) ഇയ്യ 35:1-16 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 10 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. കൊച്ചുകുട്ടികളുള്ള ഒരാളുമായി സംസാരിക്കുന്നു. jw.org-ൽനിന്ന് മാതാപിതാക്കൾക്ക് സഹായകമായ വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് കാണിച്ചുകൊടുക്കുക. (lmd പാഠം 1 പോയിന്റ് 4)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 13 പോയിന്റ് 5 (lmd പാഠം 11 പോയിന്റ് 3)
ഗീതം 58
7. അനൗപചാരികമായി ‘ദൈവവചനം പ്രസംഗിക്കാനുള്ള’ ആഗ്രഹം നിങ്ങൾക്കുണ്ടോ?
(15 മിനി.) ചർച്ച.
പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു: “ദൈവവചനം പ്രസംഗിക്കുക. . . . ചുറുചുറുക്കോടെ അതു ചെയ്യുക.” (2തിമ 4:2) “ചുറുചുറുക്കോടെ അതു ചെയ്യുക” എന്നതിനുള്ള ഗ്രീക്ക് പദം സൂചിപ്പിക്കുന്നത്, എപ്പോഴും പ്രവർത്തനത്തിന് ഒരുങ്ങിനിൽക്കുന്ന ഒരു പടയാളിയെയോ കാവൽക്കാരനെയോ ആണ്. ആളുകളോടു വെറുതെ സംസാരിക്കുന്നതിന് ഇടയിൽ സന്തോഷവാർത്ത അറിയിക്കാനുള്ള അവസരങ്ങൾക്കായി നമ്മൾ എപ്പോഴും നോക്കിയിരിക്കണം എന്ന് ഇതു നമ്മളെ ഓർമിപ്പിക്കുന്നു.
യഹോവയോടുള്ള സ്നേഹവും യഹോവ നമുക്കുവേണ്ടി ചെയ്തതിനെല്ലാമുള്ള നന്ദിയും യഹോവയുടെ മനോഹരമായ ഗുണങ്ങൾ മറ്റുള്ളവരോടു പറയാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
സങ്കീർത്തനം 71:8 വായിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
മറ്റുള്ളവരോട് യഹോവയെക്കുറിച്ചുള്ള എന്തെല്ലാം നല്ല കാര്യങ്ങളാണ് നിങ്ങൾക്ക് പറയാനുള്ളത്?
ആളുകളോടുള്ള നമ്മുടെ സ്നേഹവും അനൗപചാരികമായി സാക്ഷീകരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നു.
ഒരേ സമയം നൂറുകണക്കിന് പേർ ബൈബിൾസത്യം കണ്ടെത്തുന്നു എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
നൂറുകണക്കിന് പേർ ബൈബിൾസത്യം കണ്ടെത്താൻ അനൗപചാരിക സാക്ഷീകരണം സഹായിച്ചത് എങ്ങനെയാണ്?
-
മുമ്പ് പള്ളിയിൽ പോയിരുന്നവർ ബൈബിൾപഠനത്തിൽനിന്ന് പ്രയോജനം നേടിയത് എങ്ങനെയാണ്?
-
അനൗപചാരികമായി സാക്ഷീകരിക്കാൻ ആളുകളോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നത് എങ്ങനെയാണ്?
-
ആളുകൾ യഹോവയെക്കുറിച്ച് അറിയാനുള്ള ഫലപ്രദമായ മാർഗമാണ് അനൗപചാരിക സാക്ഷീകരണം എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ടാണ്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 4-ന്റെ 33-ാം പേജിലെ ചതുരം