ഫെബ്രുവരി 12-18
സങ്കീർത്തനം 5-7
ഗീതം 118, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. മറ്റുള്ളവർ മോശമായി പെരുമാറിയാലും വിശ്വസ്തരായിരിക്കുക
(10 മിനി.)
ചില സമയത്ത് മറ്റുള്ളവരുടെ പ്രവൃത്തികൾ കാരണം ദാവീദിന് സന്തോഷം നഷ്ടമായി (സങ്ക 6:6, 7)
സഹായത്തിനായി ദാവീദ് യഹോവയിലേക്ക് നോക്കി (സങ്ക 6:2, 9; w21.03 15 ¶7-8)
യഹോവയിലുള്ള ഉറച്ച വിശ്വാസം വിശ്വസ്തനായിരിക്കാൻ ദാവീദിനെ സഹായിച്ചു (സങ്ക 6:10)
സ്വയം ചോദിക്കുക, ‘മറ്റുള്ളവരുടെ പ്രവൃത്തികൾ നമ്മളെ വേദനിപ്പിച്ചാലും വിശ്വസ്തനായി തുടരാനുള്ള വിശ്വാസം ഞാൻ വളർത്തിയെടുക്കുന്നുണ്ടോ?’—w20.07 8-9 ¶3-4.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 5:9—‘ദുഷ്ടന്മാരുടെ തൊണ്ട, തുറന്ന ശവക്കുഴിപോലെയായിരിക്കുന്നത്’ ഏത് അർഥത്തിലാണ്? (it-1-E 995)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 7:1-11 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. (lmd പാഠം 1 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. ബൈബിളിലെ ആശയം ഒന്നും പറയാതെതന്നെ, നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെന്ന് ആ വ്യക്തി സ്വാഭാവികമായി മനസ്സിലാക്കുന്ന വിധത്തിൽ സംസാരിക്കുക. (lmd പാഠം 2 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുന്നതിന്
(2 മിനി.) വീടുതോറും. വീട്ടുകാരൻ നിങ്ങളുമായി തർക്കിക്കാൻ ശ്രമിക്കുന്നു. (lmd പാഠം 4 പോയിന്റ് 5)
7. നിങ്ങളുടെ വിശ്വാസം വിശദീകരിക്കുക
(4 മിനി.) അവതരണം. ijwfq 64—വിഷയം: യഹോവയുടെ സാക്ഷികൾ ദേശഭക്തിപരമായ ചടങ്ങുകളിലൊന്നും പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്? (lmd പാഠം 3 പോയിന്റ് 4)
ഗീതം 99
8. വാർഷികസേവന റിപ്പോർട്ട്
(15 മിനി.) ചർച്ച. ബ്രാഞ്ചോഫീസിൽനിന്നുള്ള വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചതിനുശേഷം, 2023 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ടിൽനിന്ന് പ്രോത്സാഹനം പകരുന്ന മറ്റു വിവരങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 5 ¶16-22, 42-ാം പേജിലെ ചതുരം