വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 26–മാർച്ച്‌ 3

സങ്കീർത്ത​നം 11–15

ഫെബ്രു​വരി 26–മാർച്ച്‌ 3

ഗീതം 139, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. സമാധാ​നം നിറഞ്ഞ പുതിയ ലോക​ത്തിൽ നിങ്ങളെ ഭാവന​യിൽ കാണുക

(10 മിനി.)

നിയമ​ങ്ങ​ളും ചട്ടങ്ങളും പാലി​ക്കാ​ത്ത​താണ്‌ ഇന്നു കാണുന്ന അക്രമ​ത്തി​നു മുഖ്യ​കാ​രണം (സങ്ക 11:2, 3; w06 5/15 18 ¶3)

യഹോവ പെട്ടെ​ന്നു​തന്നെ എല്ലാ അക്രമ​ങ്ങ​ളും അവസാ​നി​പ്പി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം (സങ്ക 11:5; wp16.3 13)

യഹോവ രക്ഷിക്കു​മെന്ന വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ വിടു​ത​ലി​നാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മളെ സഹായി​ക്കും (സങ്ക 13:5, 6; w17.08 6 ¶15)

ഇങ്ങനെ ചെയ്‌തു​നോ​ക്കുക: യഹസ്‌കേൽ 34:25 വായി​ക്കുക. അവിടെ വർണി​ച്ചി​രി​ക്കുന്ന സമാധാ​നം നിറഞ്ഞ അന്തരീ​ക്ഷ​ത്തിൽ നിങ്ങളും ആയിരി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക.—kr 236 ¶16.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 14:1—ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന തരം മനോ​ഭാ​വം ക്രിസ്‌ത്യാ​നി​കൾക്കു​പോ​ലും അപകടം ചെയ്‌തേ​ക്കാ​വു​ന്നത്‌ എങ്ങനെ? (w13 9/15 19 ¶12)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. വ്യക്തിയെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക. (lmd പാഠം 5 പോയിന്റ്‌ 3)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(1 മിനി.) വീടു​തോ​റും. വീട്ടു​കാ​രനെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക. (lmd പാഠം 3 പോയിന്റ്‌ 4)

6. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ത്ത​പ്പോൾ ഒരു വ്യക്തി താത്‌പ​ര്യം കാണി​ക്കു​ന്നു. (lmd പാഠം 7 പോയിന്റ്‌ 4)

7. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

(5 മിനി.) lff പാഠം 13 ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ?, നിങ്ങൾക്കു ചെയ്യാൻ. വ്യാജ​മ​ത​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്താണു തോന്നു​ന്ന​തെന്ന്‌ വിദ്യാർഥി​ക്കു ബോധ്യ​മാ​കു​ന്ന​തിന്‌ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തെ ഒരു ലേഖനം ഉപയോ​ഗി​ക്കുക. (th പാഠം 12)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 8

8. “യുദ്ധാ​യു​ധ​ങ്ങ​ളെ​ക്കാൾ ജ്ഞാനം നല്ലത്‌”

(10 മിനി.) ചർച്ച.

അക്രമ​പ്ര​വർത്ത​നങ്ങൾ ലോക​മെ​ങ്ങും കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. ഓരോ ദിവസ​വും നമ്മൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന ഈ അക്രമങ്ങൾ നമ്മുടെ മനസ്സിനെ അലട്ടു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. നമുക്ക്‌ സംരക്ഷണം ആവശ്യ​മാ​ണെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോവ നമ്മളെ സംരക്ഷി​ക്കുന്ന ഒരു വിധം തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌.—സങ്ക 12:5-7.

ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന ജ്ഞാന​മൊ​ഴി​കൾ ‘യുദ്ധാ​യു​ധ​ങ്ങ​ളെ​ക്കാൾ നല്ലതാണ്‌.’ (സഭ 9:18) അക്രമ​ത്തി​ന്റെ ഇരകളാ​കാ​തി​രി​ക്കാൻ താഴെ​പ്പ​റ​യുന്ന ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കു​മെന്നു നോക്കുക.

  • സഭ 4:9, 10—സുരക്ഷി​ത​മ​ല്ലാത്ത ഇടങ്ങളി​ലും സാഹച​ര്യ​ങ്ങ​ളി​ലും ഒറ്റയ്‌ക്കു പോകാ​തി​രി​ക്കുക

  • സുഭ 22:3—പൊതു​സ്ഥ​ല​ത്താ​യി​രി​ക്കു​മ്പോൾ ചുറ്റു​പാ​ടു​ക​ളെ​ക്കു​റിച്ച്‌ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക

  • സുഭ 26:17—നിങ്ങളെ ബാധി​ക്കാത്ത വാക്കു​തർക്ക​ങ്ങ​ളിൽ പോയി തലയി​ടാ​തി​രി​ക്കുക

  • സുഭ 17:14—ഒരു അക്രമം നടക്കാൻ സാധ്യ​ത​യു​ണ്ടെന്നു തോന്നി​യാൽ പെട്ടെ​ന്നു​തന്നെ അവിടം വിട്ടു​പോ​കുക. പ്രതി​ഷേ​ധി​ക്കാൻ ഒത്തുകൂ​ടി​യി​രി​ക്കുന്ന ആൾക്കൂ​ട്ട​ത്തിൽനി​ന്നും വിട്ടു​നിൽക്കു​ക

  • ലൂക്ക 12:15—ജീവൻ അപകട​ത്തി​ലാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ വസ്‌തു​വ​കകൾ സംരക്ഷി​ക്കാ​നാ​യി ശ്രമി​ക്ക​രുത്‌

വിശ്വാ​സ​മു​ള്ള​വരെ അനുക​രി​ക്കുക, വിശ്വാ​സ​മി​ല്ലാ​ത്ത​വ​രെയല്ല—ഹാനോ​ക്കി​നെ, ലാമെ​ക്കി​നെയല്ല എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

അക്രമ​ത്തി​ന്റെ നടുവി​ലാ​യി​രു​ന്നി​ട്ടും ഹാനോ​ക്കി​ന്റെ മാതൃക നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ആ പിതാ​വി​നെ സഹായി​ച്ചത്‌ എങ്ങനെ?—എബ്ര 11:5

ചില സാഹച​ര്യ​ങ്ങ​ളിൽ സ്വയര​ക്ഷ​യ്‌ക്കു​വേ​ണ്ടി​യോ തന്റെ വസ്‌തു​വ​കകൾ സംരക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യോ ന്യായ​മായ ചില പ്രതി​രോ​ധ​ന​ട​പ​ടി​കൾ സ്വീക​രി​ക്ക​ണ​മെന്ന്‌ ഒരു ക്രിസ്‌ത്യാ​നി​ക്കു തോന്നി​യേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു മനുഷ്യ​ജീ​വൻ എടുക്കാ​തി​രി​ക്കാ​നും അതുവഴി രക്തം ചൊരിഞ്ഞ കുറ്റം വരുത്തി​വെ​ക്കാ​തി​രി​ക്കാ​നും അദ്ദേഹം ശ്രദ്ധയു​ള്ള​വ​നാ​യി​രി​ക്കും.—സങ്ക 51:14; 2017 ജൂലൈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

9. മാർച്ച്‌ 2 ശനിയാഴ്‌ച ആരംഭി​ക്കുന്ന സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി

(5 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രചാ​ര​ണ​പ​രി​പാ​ടി​ക്കും പ്രത്യേക പ്രസം​ഗ​ത്തി​നും സ്‌മാ​ര​ക​ത്തി​നും ആയി സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക. മാർച്ച്‌, ഏപ്രിൽ മാസങ്ങ​ളിൽ 15 മണിക്കൂർ വ്യവസ്ഥ​യി​ലും സഹായ മുൻനി​ര​സേ​വനം ചെയ്യാ​മെന്ന്‌ പ്രചാ​ര​കരെ ഓർമി​പ്പി​ക്കുക.

10. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 6 ¶9-17

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 40, പ്രാർഥന