ഏപ്രിൽ 1-7
സങ്കീർത്തനം 23-25
ഗീതം 4, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “യഹോവ എന്റെ ഇടയൻ”
(10 മിനി.)
യഹോവ നമ്മളെ നയിക്കുന്നു (സങ്ക 23:1-3; w05 11/1 17-18 ¶9, 10)
യഹോവ നമ്മളെ സംരക്ഷിക്കുന്നു (സങ്ക 23:4; w05 11/1 18-19 ¶13-15)
യഹോവ നമ്മളെ പോഷിപ്പിക്കുന്നു (സങ്ക 23:5; w05 11/1 19-20 ¶17, 18)
സ്നേഹമുള്ള ഒരു ഇടയൻ തന്റെ ആടുകളെ കരുതുന്നതുപോലെ യഹോവ തന്റെ ദാസരെ കരുതുന്നു.
സ്വയം ചോദിക്കുക, ‘യഹോവ എന്നെ വ്യക്തിപരമായി കരുതിയിട്ടുള്ളത് എങ്ങനെയാണ്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 23:3—എന്താണ് ‘നീതിപാതകൾ,’ അവയിൽനിന്ന് വിട്ടുമാറാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (w11 2/15 24 ¶1-3)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 23:1–24:10 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. പരിസ്ഥിതിയുടെ അവസ്ഥ ഓർത്ത് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെ പ്രോത്സാഹനം പകരുന്ന ഒരു വാക്യം കാണിക്കുക. (lmd പാഠം 2 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുന്നതിന്
(4 മിനി.) വീടുതോറും. ജീവിതം ആസ്വദിക്കാം ലഘുപത്രിക സ്വീകരിച്ച ഒരു വ്യക്തിക്ക്, ഒരു ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുക. (lmd പാഠം 9 പോയിന്റ് 3)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 14 പോയിന്റ് 4 (lmd പാഠം 11 പോയിന്റ് 3)
ഗീതം 54
7. അപരിചിതരുടെ ശബ്ദത്തിനു നമ്മൾ ശ്രദ്ധകൊടുക്കില്ല
(15 മിനി.) ചർച്ച.
സാധാരണ ആടുകൾ ഇടയന്റെ ശബ്ദം തിരിച്ചറിഞ്ഞ് ഇടയനെ അനുഗമിക്കും. എന്നാൽ അവയ്ക്കു പരിചയമില്ലാത്ത ശബ്ദം കേൾക്കുമ്പോൾ അവ ഓടിപ്പോകും. (യോഹ 10:5) അതുപോലെ സ്നേഹമുള്ള, ആശ്രയിക്കാൻ പറ്റുന്ന, ആത്മീയ ഇടയന്മാരായ യഹോവയുടെയും യേശുവിന്റെയും ശബ്ദം നമ്മൾ ശ്രദ്ധിക്കും. (സങ്ക 23:1; യോഹ 10:11) എന്നാൽ “കള്ളത്തരം പറഞ്ഞുകൊണ്ട്” നമ്മുടെ വിശ്വാസം ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന അപരിചിതരുടെ ശബ്ദത്തിനു നമ്മൾ ശ്രദ്ധകൊടുക്കില്ല.—2പത്ര 2:1, 3.
ഭൂമിയിൽ ആദ്യമായി ഒരു അപരിചിതന്റെ ശബ്ദം ഉയർന്നത് എപ്പോഴാണെന്ന് ഉൽപത്തി മൂന്നാം അധ്യായത്തിൽ പറയുന്നു. താൻ ആരാണെന്ന് വെളിപ്പെടുത്താതെ സാത്താൻ ഹവ്വയെ വഞ്ചിച്ചപ്പോഴായിരുന്നു അത്. ഒരു നല്ല സുഹൃത്തായി അഭിനയിച്ചുകൊണ്ട് സാത്താൻ യഹോവയുടെ വാക്കുകളും ഉദ്ദേശ്യവും വളച്ചൊടിച്ചു. സങ്കടകരമായ കാര്യം, ഹവ്വ ആ ശബ്ദത്തിനു ശ്രദ്ധകൊടുത്തു. അത് അവൾക്കും അവളുടെ കുടുംബത്തിനും വലിയ ദുരന്തം വരുത്തിവെച്ചു.
ഇന്നും സാത്താൻ, യഹോവയെയും യഹോവയുടെ സംഘടനയെയും കുറിച്ച് സംശയങ്ങളുടെ വിത്തുകൾ വിതയ്ക്കുന്നു. അതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പച്ചക്കള്ളങ്ങളും ആണ് അവൻ ഉപയോഗിക്കുന്നത്. അപരിചിതരുടെ ശബ്ദം കേൾക്കുമ്പോൾ നമ്മളും ഓടിയകലണം. ആകാംക്ഷ തോന്നി അത്തരം വിവരങ്ങൾ അൽപ്പമെങ്കിലും കേൾക്കുന്നത് അപകടമാണ്. ഹവ്വയെ വഴിതെറ്റിക്കാൻ സാത്താന് എത്ര വാക്കുകൾ ഉപയോഗിക്കേണ്ടിവന്നു? (ഉൽ 3:1, 4, 5) അങ്ങനെയെങ്കിൽ, നമുക്ക് അറിയാവുന്ന, നമ്മളെ സ്നേഹിക്കുന്ന, ഒരാൾ നല്ല ഉദ്ദേശ്യത്തോടെ യഹോവയുടെ സംഘടനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നമ്മളോടു പറയുന്നെങ്കിലോ?
‘അപരിചിതരുടെ ശബ്ദത്തിനു ശ്രദ്ധകൊടുക്കാതിരിക്കുക’ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
വിശ്വാസത്തിലില്ലാത്ത ഹണിയുടെ മമ്മി സംഘടനയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞപ്പോൾ, ഹണി ആ സാഹചര്യം കൈകാര്യം ചെയ്തതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 8 ¶1-4, 61-62 പേജുകളിലെ ചതുരങ്ങൾ