ഏപ്രിൽ 29–മെയ് 5
സങ്കീർത്തനം 34-35
ഗീതം 10, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘എപ്പോഴും യഹോവയെ സ്തുതിക്കുക’
(10 മിനി.)
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും ദാവീദ് യഹോവയെ സ്തുതിച്ചു (സങ്ക 34:1; w07 3/1 22 ¶11)
ദാവീദ് തന്നെക്കുറിച്ചല്ല, യഹോവയെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചു (സങ്ക 34:2-4; w07 3/1 22 ¶13)
യഹോവയെ സ്തുതിച്ചുകൊണ്ടുള്ള ദാവീദിന്റെ വാക്കുകൾ കൂടെയുള്ളവരെയും ശക്തീകരിച്ചു (സങ്ക 34:5; w07 3/1 23 ¶15)
ശൗലിന്റെ ഭരണത്തിൽ അസന്തുഷ്ടരായിരുന്ന 400 പുരുഷന്മാർ ദാവീദിന്റെകൂടെ ചേർന്നു. ദാവീദ് അബീമേലെക്കിന്റെ അടുത്തുനിന്ന് രക്ഷപ്പെട്ട് വിജനഭൂമിയിൽ എത്തിയ സമയമായിരുന്നു അത്. (1ശമു 22:1, 2) ഈ സങ്കീർത്തനം രചിച്ചപ്പോൾ ഈ പുരുഷന്മാരായിരിക്കാം ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്.—സങ്ക 34, മേലെഴുത്ത്.
സ്വയം ചോദിക്കുക, ‘അടുത്ത മീറ്റിങ്ങിന് മറ്റുള്ളവരോടു സംസാരിക്കുമ്പോൾ എനിക്ക് എങ്ങനെ യഹോവയെ സ്തുതിക്കാം?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 35:19—തന്നെ വെറുക്കുന്നവർ “കണ്ണിറുക്കാൻ” അനുവദിക്കരുതേ എന്ന് അപേക്ഷിച്ചപ്പോൾ ദാവീദ് എന്താണ് ഉദ്ദേശിച്ചത്? (w06 5/15 20 ¶2)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 34:1-22 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. സാക്ഷ്യം നൽകുന്നതിനു മുമ്പുതന്നെ സംഭാഷണം നിന്നുപോകുന്നു. (lmd പാഠം 1 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 2 പോയിന്റ് 4)
6. നിങ്ങളുടെ വിശ്വാസം വിശദീകരിക്കുക
(5 മിനി.) അവതരണം. ijwfq 59—വിഷയം: ഒരു വിശേഷദിവസം ആചരിക്കണോ വേണ്ടയോ എന്ന് യഹോവയുടെ സാക്ഷികൾ തീരുമാനിക്കുന്നത് എങ്ങനെയാണ്? (th പാഠം 17)
ഗീതം 59
7. മീറ്റിങ്ങുകളിൽ യഹോവയെ സ്തുതിക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ
(15 മിനി.) ചർച്ച.
സഭായോഗങ്ങളിൽ യഹോവയെ സ്തുതിക്കാൻ നല്ലനല്ല അവസരങ്ങളുണ്ട്. മൂന്നു വിധങ്ങൾ കാണാം.
സംഭാഷണത്തിന് ഇടയിൽ: മറ്റുള്ളവരോടു സംസാരിക്കുമ്പോൾ യഹോവയുടെ നന്മകളെക്കുറിച്ച് പറയുക. (സങ്ക 145:1, 7) നിങ്ങൾക്കു പ്രയോജനം ചെയ്ത എന്തെങ്കിലും ആശയം നിങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്തോ? നിങ്ങൾക്കു വയൽശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ഉണ്ടായോ? മറ്റുള്ളവരുടെ വാക്കുകളിൽനിന്നോ പ്രവൃത്തികളിൽനിന്നോ നിങ്ങൾക്കു പ്രോത്സാഹനം കിട്ടിയോ? സൃഷ്ടികളിൽ രസകരമായ എന്തെങ്കിലും നിങ്ങൾ നിരീക്ഷിച്ചോ? ഇതെല്ലാം യഹോവയിൽനിന്നുള്ള സമ്മാനങ്ങളാണെന്ന് ഓർക്കുക. (യാക്ക 1:17) മീറ്റിങ്ങിനു നേരത്തേ എത്തുന്നെങ്കിൽ നിങ്ങൾക്കു മറ്റുള്ളവരുമായി സംസാരിക്കാൻ കഴിയും.
ഉത്തരങ്ങൾ: മീറ്റിങ്ങിന് ഒരു ഉത്തരമെങ്കിലും പറയാൻ ശ്രമിക്കുക. (സങ്ക 26:12) നിങ്ങൾക്ക് ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം പറയാം. അല്ലെങ്കിൽ ഖണ്ഡികയിലെ മറ്റ് ആശയങ്ങളോ തിരുവെഴുത്തുകളോ ചിത്രമോ ഉത്തരത്തിൽ ഉൾപ്പെടുത്താം. അതുമല്ലെങ്കിൽ അതിലെ വിവരങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു പറയാം. നിങ്ങളോടൊപ്പം മറ്റുള്ളവരും കൈ ഉയർത്താൻ സാധ്യതയുള്ളതുകൊണ്ട് പല ഉത്തരങ്ങൾ തയ്യാറാകുക. നിങ്ങളുടെ ഉത്തരം 30 സെക്കന്റോ അതിൽ കുറവോ ആണെങ്കിൽ കൂടുതൽ പേർക്ക് ദൈവത്തിനു “സ്തുതികളാകുന്ന ബലി” അർപ്പിക്കാനാകും.—എബ്ര 13:15.
പാട്ടുകൾ: ഉത്സാഹത്തോടെ രാജ്യഗീതങ്ങൾ പാടുക. (സങ്ക 147:1) നിങ്ങൾക്ക് എല്ലാ മീറ്റിങ്ങുകൾക്കും ഉത്തരം പറയാൻ പറ്റിയെന്നുവരില്ല, പ്രത്യേകിച്ചും നിങ്ങളുടേത് വലിയൊരു സഭയാണെങ്കിൽ. എന്നാൽ പാട്ടു പാടാൻ നിങ്ങൾക്ക് എന്തായാലും കഴിയും. നിങ്ങൾക്ക് നന്നായി പാടാൻ കഴിവില്ലെന്ന് തോന്നിയാലും നിങ്ങളാലാകുന്ന വിധത്തിൽ പാടുമ്പോൾ അത് യഹോവയെ വളരെയധികം സന്തോഷിപ്പിക്കും. (2കൊ 8:12) വീട്ടിലിരുന്ന് നിങ്ങൾക്ക് പാട്ടുകൾ പാടി പഠിക്കാം.
നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—സംഗീതം എന്ന സമ്മാനം, ഭാഗം 1 എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
യഹോവയുടെ ആധുനികകാല സംഘടനയുടെ തുടക്കത്തിൽ, പാട്ടുകളിലൂടെ യഹോവയെ സ്തുതിക്കുന്നതിന് നമ്മൾ പ്രാധാന്യം കൊടുത്തെന്ന് എങ്ങനെ കാണിച്ചു?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 9 ¶1-7, ഭാഗം 3 ആമുഖം, 70-ാം പേജിലെ ചതുരം