ഏപ്രിൽ 8-14
സങ്കീർത്തനം 26-28
ഗീതം 34, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ദാവീദ് തന്റെ നിഷ്കളങ്കത കൈവിട്ടില്ല
(10 മിനി.)
തന്നെ ശുദ്ധീകരിക്കാൻ ദാവീദ് യഹോവയോട് അപേക്ഷിച്ചു (സങ്ക 26:1, 2; w04 12/1 14 ¶8-9)
ദാവീദ് മോശം സഹവാസം ഒഴിവാക്കി (സങ്ക 26:4, 5; w04 12/1 15-16 ¶12-13)
യഹോവയെ ആരാധിക്കുന്നത് ദാവീദ് പ്രിയപ്പെട്ടു (സങ്ക 26:8; w04 12/1 16 ¶17-18)
തെറ്റുകൾ ചെയ്തെങ്കിലും ദാവീദ് ‘നിഷ്കളങ്കമായ ഹൃദയത്തോടെ’ നടന്നു. (1രാജ 9:4) യഹോവയോടുള്ള സ്നേഹത്തിലും സമ്പൂർണഭക്തിയിലും ദാവീദിന്റെ നിഷ്കളങ്കത തെളിഞ്ഞു.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 27:10—നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചെന്ന് തോന്നിയാൽ ഈ വാക്യം ആശ്വാസം പകരുന്നത് എങ്ങനെ? (w06 7/15 28 ¶15)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 27:1-14 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) വീടുതോറും. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു ലഘുലേഖ ഉപയോഗിക്കുക. (th പാഠം 3)
5. മടങ്ങിച്ചെല്ലുന്നതിന്
(4 മിനി.) വീടുതോറും. കഴിഞ്ഞ തവണ കൊടുത്ത ലഘുലേഖയുടെ അവസാനപേജിലെ ചോദ്യം ചർച്ച ചെയ്യുക. jw.org പരിചയപ്പെടുത്തിയിട്ട് അതിൽ എന്തൊക്കെയുണ്ടെന്ന് ചെറുതായി വിശദീകരിക്കുക. (lmd പാഠം 9 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) lmd അനുബന്ധം എ പോയിന്റ് 3—വിഷയം: ഭൂമിയിൽ മലിനീകരണം ഉണ്ടായിരിക്കില്ല, ഭൂമി ഒരു പറുദീസയാകും. (th പാഠം 13)
ഗീതം 128
7. ധാർമികശുദ്ധി കാത്തുസൂക്ഷിക്കുന്ന കൗമാരക്കാർ
(15 മിനി.) ചർച്ച.
ധാർമികശുദ്ധി കാത്തുസൂക്ഷിക്കാൻ ക്രിസ്തീയ യുവജനങ്ങൾ നല്ല ശ്രമം ചെയ്യണം. അവർ അപൂർണരാണ്. അതുപോലെ നവയൗവനത്തിൽ അവർക്ക് ശക്തമായ ലൈംഗികവികാരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ശരിയായി ചിന്തിക്കാൻ കഴിയണമെന്നും ഇല്ല. ഇതിനെല്ലാം എതിരെ അവർ പോരാടുന്നു. (റോമ 7:21; 1കൊ 7:36) ഇനി, എതിർലിംഗത്തിൽപ്പെട്ടവരുമായോ ഒരേ ലിംഗത്തിൽപ്പെട്ടവരുമായോ സെക്സിൽ ഏർപ്പെടാനുള്ള സമ്മർദം മറ്റുള്ളവരിൽനിന്ന് നിരന്തരം ഉണ്ടായേക്കാം. അതിനെയും അവർ ചെറുക്കണം. (എഫ 2:2) നിഷ്കളങ്കത മുറുകെപ്പിടിക്കുന്ന യുവജനങ്ങളെ കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.
എന്റെ കൗമാരനാളുകൾ—ആരെങ്കിലും എന്നെ സെക്സിനു നിർബന്ധിച്ചാലോ? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
സമപ്രായക്കാരിൽനിന്ന് എന്തൊക്കെ സമ്മർദങ്ങളാണ് കോറിയും കാമ്റിനും നേരിട്ടത്?
-
നിഷ്കളങ്കത കാത്തുസൂക്ഷിക്കാൻ അവരെ എന്തു സഹായിച്ചു?
-
ഇതുപോലുള്ള സാഹചര്യങ്ങളിൽ ഏതൊക്കെ ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 8 ¶5-12