വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 4-10

സങ്കീർത്ത​നം 16-17

മാർച്ച്‌ 4-10

ഗീതം 111, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ‘യഹോവ, എന്റെ നന്മയുടെ ഉറവ്‌’

(10 മിനി.)

യഹോ​വ​യെ സേവി​ക്കു​ന്ന​വ​രു​മാ​യുള്ള സൗഹൃദം നമുക്ക്‌ ആഹ്ലാദം തരും (സങ്ക 16:2, 3; w18.12 26 ¶11)

യഹോ​വ​യു​ടെ അംഗീ​കാ​രം നമുക്കു സംതൃ​പ്‌തി തരും (സങ്ക 16:5, 6; w14 2/15 29 ¶4)

യഹോവ തരുന്ന ആത്മീയ​സം​ര​ക്ഷണം ഉണ്ടെങ്കിൽ നമുക്കു സുരക്ഷി​ത​ത്വം തോന്നും (സങ്ക 16:8, 9; w08 2/15 3 ¶2-3)

നന്മയുടെ ഉറവായ യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ നമ്മൾ മുഖ്യ​സ്ഥാ​നം കൊടു​ക്കു​ന്ന​തു​കൊണ്ട്‌ ദാവീ​ദി​നെ​പ്പോ​ലെ ഒരു അർഥവ​ത്തായ ജീവിതം നമ്മൾ ആസ്വദി​ക്കു​ന്നു.

സ്വയം ചോദി​ക്കുക, ‘സത്യത്തിൽ വന്നതിനു ശേഷം എന്റെ ജീവിതം കൂടുതൽ മെച്ച​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 17:8—“കണ്ണിലെ കൃഷ്‌ണ​മണി” എന്നു പറയു​മ്പോൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? (it-2-E 714)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(1 മിനി.) വീടു​തോ​റും. സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ക്കുക. (th പാഠം 11)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ക്കുക. വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ച്ചു​ക​ഴി​യു​മ്പോൾ, യേശു​വി​ന്റെ മരണം ഓർമി​ക്കുക എന്ന വീഡി​യോ പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 9)

6. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ക്കുക. (th പാഠം 2)

7. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 20

8. സ്‌മാ​ര​ക​ത്തി​നാ​യി എങ്ങനെ ഒരുങ്ങാം?

(15 മിനി.) ചർച്ച.

യേശു​വി​ന്റെ മരണത്തിൽ ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ രണ്ടു സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ഉൾപ്പെ​ടു​ന്നു. യേശു​വി​ന്റെ കല്പന അനുസ​രി​ച്ചു​കൊണ്ട്‌ മാർച്ച്‌ 24 ഞായറാഴ്‌ച നമ്മൾ ആ മരണത്തി​ന്റെ ഓർമ ആചരി​ക്കും. (ലൂക്ക 22:19; യോഹ 3:16; 15:13) ഈ പ്രത്യേക പരിപാ​ടി​ക്കാ​യി നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

  • പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തു​കൊണ്ട്‌ ആളുകളെ പ്രത്യേക പ്രസം​ഗ​ത്തി​നും സ്‌മാ​ര​ക​ത്തി​നും വേണ്ടി ക്ഷണിക്കുക. നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ ഒരു ലിസ്റ്റ്‌ തയ്യാറാ​ക്കി അവരെ ക്ഷണിക്കുക. അവരിൽ ആരെങ്കി​ലും നിങ്ങളു​ടെ പ്രദേ​ശത്തല്ല താമസി​ക്കു​ന്ന​തെ​ങ്കിൽ jw.org-ലൂടെ അവരുടെ പ്രദേ​ശത്ത്‌ നടക്കുന്ന മീറ്റി​ങ്ങു​ക​ളു​ടെ സമയവും സ്ഥലവും കണ്ടെത്തുക

  • മാർച്ച്‌, ഏപ്രിൽ മാസങ്ങ​ളിൽ നിങ്ങൾക്കു ശുശ്രൂ​ഷ​യിൽ കൂടുതൽ ഏർപ്പെ​ടാം. 15-ഓ 30-ഓ മണിക്കൂർ ലക്ഷ്യം വെച്ചു​കൊണ്ട്‌ നിങ്ങൾക്കു സഹായ മുൻനി​ര​സേ​വനം ചെയ്യാ​നാ​കു​മോ?

  • മാർച്ച്‌ 18 മുതൽ, യേശു ഭൂമി​യി​ലാ​യി​രുന്ന അവസാന ആഴ്‌ച​യിൽ നടന്ന പ്രധാ​ന​പ്പെട്ട സംഭവങ്ങൾ വായി​ച്ചു​തു​ട​ങ്ങുക. 6-7 പേജു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന “2024 സ്‌മാരക ബൈബിൾവാ​യനാ പട്ടിക” അതിനു സഹായി​ക്കും. ഓരോ ദിവസ​വും ഈ പട്ടിക​യിൽനിന്ന്‌ എത്ര​ത്തോ​ളം വായി​ക്ക​ണ​മെന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം

  • സ്‌മാ​ര​ക​ദി​വസം jw.org-ൽനിന്ന്‌ അന്നു കാണാ​നുള്ള പ്രത്യേക പ്രഭാ​താ​രാ​ധന കാണുക

  • സ്‌മാ​ര​ക​ത്തി​നു വരുന്ന പുതി​യ​വ​രെ​യും നിഷ്‌ക്രി​യ​രെ​യും സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യുക. പരിപാ​ടി തീരു​മ്പോൾ അവരെ ചെന്നു​കണ്ട്‌ അവരുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കുക. അവരുടെ താത്‌പ​ര്യം വളർത്താൻ വീണ്ടും സന്ദർശി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യുക

  • സ്‌മാ​ര​ക​ത്തി​നു മുമ്പും ശേഷവും മോച​ന​വി​ല​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക

യേശു​വി​ന്റെ മരണം ഓർമി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടിക്ക്‌ ഈ വീഡി​യോ എങ്ങനെ ഉപയോ​ഗി​ക്കാം?

9. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 73, പ്രാർഥന