വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 3-9

ഗീതം 27, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യേശു​ക്രി​സ്‌തു​വും മണവാ​ട്ടി​യായ 1,44,000 പേരും

1. ഒരു രാജാ​വി​ന്റെ വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള പാട്ട്‌

(10 മിനി.)

മിശി​ഹൈ​ക​രാ​ജാ​വി​ന്റെ വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ 45-ാം സങ്കീർത്തനം വിശദീ​ക​രി​ക്കു​ന്നു (സങ്ക 45:1, 13, 14; w14 2/15 9-10 ¶8-9)

അർമ​ഗെ​ദോ​നു ശേഷമാണ്‌ രാജാ​വി​ന്റെ വിവാഹം നടക്കുക (സങ്ക 45:3, 4; w22.05 17 ¶10-12)

എല്ലാ മനുഷ്യർക്കും ഈ വിവാ​ഹ​ത്തി​ലൂ​ടെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും (സങ്ക 46:8-11; it-2-E 1169)


സ്വയം ചോദി​ക്കുക, “നമ്മുടെ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ എന്റെ ഹൃദയം ‘ആവേശ​ഭ​രി​ത​മാ​കു​ന്നു​ണ്ടോ?’”—സങ്ക 45:1.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 45:16—പറുദീ​സ​യി​ലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഈ വാക്യം എന്താണു പറയു​ന്നത്‌? (w17.04 11 ¶9)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. (lmd പാഠം 1 പോയിന്റ്‌ 3)

5. പ്രസംഗം

(5 മിനി.) ijwbv 26—വിഷയം: സങ്കീർത്തനം 46:10-ന്റെ അർഥം എന്താണ്‌? (th പാഠം 18)

6. നിങ്ങളു​ടെ വിശ്വാ​സം വിശദീ​ക​രി​ക്കു​ക

(4 മിനി.) അവതരണം. g 4/11 10-11—വിഷയം: സ്വവർഗ​ര​തി​യെ​പ്പ​റ്റി​യുള്ള നിങ്ങളു​ടെ വീക്ഷണം എന്താണ്‌? (lmd പാഠം 6 പോയിന്റ്‌ 5)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 131

7. വിവാ​ഹ​ജീ​വി​ത​ത്തിൽ എന്നും സ്‌നേഹം പ്രകടി​പ്പി​ക്കു​ക

(10 മിനി.) ചർച്ച.

വിവാഹം—സന്തോ​ഷ​ത്തി​ന്റെ ഒരു ദിനം. (സങ്ക 45:13-15) ദമ്പതികൾ ഏറ്റവും അധികം സന്തോ​ഷി​ക്കുന്ന ദിവസം അന്നായി​രി​ക്കും. എന്നാൽ ആ സന്തോഷം എന്നും നിലനി​റു​ത്താൻ അവർക്ക്‌ എന്തു ചെയ്യാ​നാ​കും?—സഭ 9:9.

സ്‌നേഹം പ്രകടി​പ്പി​ക്കുക എന്നത്‌ സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​ത​ത്തി​നു വേണ്ട പ്രധാ​ന​പ്പെട്ട ഒരു ഘടകമാണ്‌. യിസ്‌ഹാ​ക്കി​ന്റെ​യും റിബെ​ക്ക​യു​ടെ​യും മാതൃക ദമ്പതി​കൾക്ക്‌ അനുക​രി​ക്കാ​നാ​കും. വിവാഹം കഴിഞ്ഞ്‌ 30 വർഷത്തി​ല​ധി​ക​മാ​യെ​ങ്കി​ലും അവർ അപ്പോ​ഴും സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തിൽ തുടർന്നെന്നു ബൈബിൾ പറയുന്നു. (ഉൽ 26:8) ഇവരുടെ മാതൃക ദമ്പതി​കൾക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?

എങ്ങനെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാം: സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ. . . എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോട്‌ ചോദി​ക്കുക:

  • ദമ്പതികൾ മാനസി​ക​മാ​യി അകന്നു​പോ​കാൻ എന്തൊക്കെ കാരണ​മാ​യേ​ക്കാം?

  • പരസ്‌പരം സ്‌നേ​ഹ​വും കരുത​ലും ഉണ്ടെന്നു തോന്നാൻ ദമ്പതി​കൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും?—പ്രവൃ 20:35

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(5 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 10 ¶13-21

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 111, പ്രാർഥന