വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേയ്‌ 20-26

ഗീതം 102, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. മറ്റുള്ള​വരെ സഹായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

(10 മിനി.)

മറ്റുള്ള​വ​രെ സഹായി​ക്കു​ന്നതു നമുക്കു സന്തോഷം തരും (സങ്ക 41:1; w18.08 22 ¶16-18)

മറ്റുള്ള​വ​രെ സഹായി​ക്കു​ന്ന​വരെ യഹോവ സഹായി​ക്കും (സങ്ക 41:2-4; w15 12/15 24 ¶7)

മറ്റുള്ള​വ​രെ സഹായി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാണ്‌ (സങ്ക 41:13; സുഭ 14:31; w17.09 12 ¶17)

സ്വയം ചോദി​ക്കുക,JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ നന്നായി ഉപയോ​ഗി​ക്കാൻ സഹായം ആവശ്യ​മുള്ള ആരെങ്കി​ലും എന്റെ സഭയി​ലു​ണ്ടോ?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 40:5-10—ഈ വാക്യ​ങ്ങ​ള​നു​സ​രിച്ച്‌, യഹോ​വയെ പരമാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​മ്പോൾ നമ്മൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? (it-2-E 16)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. സന്തോ​ഷ​ത്തോ​ടി​രി​ക്കുന്ന ഒരാ​ളോട്‌ സംഭാ​ഷണം ആരംഭി​ക്കുക. (lmd പാഠം 2 പോയിന്റ്‌ 3)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. വിഷമി​ച്ചി​രി​ക്കുന്ന ഒരാ​ളോട്‌ സംഭാ​ഷണം ആരംഭി​ക്കുക. (lmd പാഠം 3 പോയിന്റ്‌ 5)

6. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

(5 മിനി.) lff പാഠം 14 പോയിന്റ്‌ 6. “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തെ “സഭാമ​ധ്യേ യഹോ​വയെ സ്‌തു​തി​ക്കുക” എന്ന ലേഖന​ത്തി​ലെ ഒരു ആശയം മീറ്റി​ങ്ങിന്‌ ഉത്തരം പറയാൻ മടിക്കുന്ന ഒരു വിദ്യാർഥിയുമായി ചർച്ച ­ചെയ്യുക. (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 138

7. പ്രായ​മാ​യ​വർക്കു നന്മ ചെയ്യുക

(15 മിനി.) ചർച്ച.

സഭയിലെ പ്രായ​മുള്ള, വിശ്വ​സ്‌ത​രായ സഹോ​ദ​രങ്ങൾ ചെയ്യുന്ന കാര്യ​ങ്ങളെ യഹോ​വ​യും നമ്മളും വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. (എബ്ര 6:10) വർഷങ്ങ​ളാ​യി പഠിപ്പി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും സഹോ​ദ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി അവർ ഒരുപാ​ടു കാര്യ​ങ്ങ​ളാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. നിങ്ങ​ളെ​യും അവർ പല വിധങ്ങ​ളിൽ സഹായി​ച്ചി​ട്ടു​ണ്ടാ​കും. അവർ ഇതുവരെ ചെയ്‌തി​ട്ടു​ള്ള​തും ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ കാര്യ​ങ്ങ​ളോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

‘അവസര​മു​ള്ളി​ട​ത്തോ​ളം സഹോ​ദ​ര​ങ്ങൾക്കു നന്മ ചെയ്യാം’ എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ഹോ-ജിൻ കാങ്‌ സഹോ​ദ​ര​നിൽനിന്ന്‌ ജി-ഹുൻ സഹോ​ദരൻ എന്താണു പഠിച്ചത്‌?

  • സഭയിലെ പ്രായ​മുള്ള സഹോ​ദ​ര​ങ്ങളെ നിങ്ങൾ വിലമ​തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • നല്ല അയൽക്കാ​ര​നായ ശമര്യ​ക്കാ​രന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം?

  • ഹോ-ജിൻ കാങ്‌ സഹോ​ദ​രനെ സഹായി​ക്കാൻ ജി-ഹുൻ സഹോ​ദരൻ മറ്റുള്ള​വ​രെ​യും ഉൾപ്പെ​ടു​ത്തി​യതു നല്ലതാ​യെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

സഭയിലെ പ്രായ​മാ​യ​വർക്ക്‌ എന്തൊക്കെ സഹായ​മാണ്‌ ആവശ്യ​മു​ള്ള​തെന്നു ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ അതിനുള്ള പല അവസര​ങ്ങ​ളും കണ്ടെത്താ​നാ​കും. അവർക്ക്‌ ഒരു ആവശ്യ​മു​ണ്ടെന്ന്‌ മനസ്സി​ലാ​യാൽ അതു ചെയ്‌തു​കൊ​ടു​ക്കുക.—യാക്ക 2:15, 16.

ഗലാത്യർ 6:10 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • നമുക്ക്‌ ഏതൊക്കെ വിധങ്ങ​ളിൽ സഭയിലെ പ്രായ​മാ​യ​വർക്കു “നന്മ ചെയ്യാം?”

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 8, പ്രാർഥന