വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേയ്‌ 27–ജൂൺ 2

സങ്കീർത്ത​നം 42-44

മേയ്‌ 27–ജൂൺ 2

ഗീതം 86, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ദൈവി​ക​വി​ദ്യാ​ഭ്യാ​സ​ത്തിൽനിന്ന്‌ പൂർണ പ്രയോ​ജനം നേടുക

(10 മിനി.)

മറ്റുള്ള​വ​രോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കാ​നുള്ള അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തുക, കഴിയു​മെ​ങ്കിൽ നേരിട്ട്‌ കൂടി​വ​രാൻ ശ്രമി​ക്കുക (സങ്ക 42:4, 5; w06 6/1 9 ¶4)

ദൈവ​വ​ച​നം പഠിക്കു​ന്ന​തി​നു മുമ്പ്‌ പ്രാർഥി​ക്കുക (സങ്ക 42:8; w12 1/15 15 ¶2)

ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളും ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ ചെയ്യുക (സങ്ക 43:3)

പ്രശ്‌നങ്ങൾ നേരി​ടാ​നും സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​നും ദൈവി​ക​വി​ദ്യാ​ഭ്യാ​സം നമ്മളെ സഹായി​ക്കും.—1പത്ര 5:10; w16.09 5 ¶11-12.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 44:19—‘കുറു​ന​രി​കൾ കഴിയു​ന്നി​ടം’ എന്ന പദപ്ര​യോ​ഗം എന്തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌? (it-1-E 1242)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) വീടു​തോ​റും. ഒരു ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 5 പോയിന്റ്‌ 5)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(5 മിനി.) വീടു​തോ​റും. അടുത്ത പൊതു​പ്ര​സം​ഗം കേൾക്കാൻ ഒരു വ്യക്തിയെ ക്ഷണിക്കുക. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (lmd പാഠം 7 പോയിന്റ്‌ 5)

6. പ്രസംഗം

(3 മിനി.) lmd അനുബന്ധം എ പോയിന്റ്‌ 4—വിഷയം: എല്ലാവർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കും. (th പാഠം 2)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 21

7. ജോലി​യും വിദ്യാ​ഭ്യാ​സ​വും—നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക

(15 മിനി.) ചർച്ച.

ചെറു​പ്പ​ക്കാ​രേ, സ്‌കൂൾവി​ദ്യാ​ഭ്യാ​സ​ത്തി​നു ശേഷം എന്തു ചെയ്യു​മെന്നു വിചാ​രി​ച്ചി​രി​ക്കു​ക​യാ​ണോ നിങ്ങൾ? മുൻനി​ര​സേ​വനം ചെയ്യാൻ സഹായി​ക്കുന്ന ഏതെങ്കി​ലും ഒരു ജോലി നിങ്ങളു​ടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ അത്തരത്തി​ലുള്ള ഒരു ജോലി നേടാൻ സഹായി​ക്കുന്ന സർട്ടി​ഫി​ക്ക​റ്റോ ഡിപ്ലോ​മ​യോ കഴിവു​ക​ളോ നേടി​ത്ത​രുന്ന മറ്റേ​തെ​ങ്കി​ലും കോഴ്‌സി​നെ​ക്കു​റി​ച്ചാ​യി​രി​ക്കാം നിങ്ങൾ ചിന്തി​ക്കു​ന്നത്‌. വലിയ ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ട സമയമാ​ണിത്‌. ഏതു തിര​ഞ്ഞെ​ടു​ക്കും എന്നുള്ള സംശയ​മാ​യി​രി​ക്കും നിങ്ങൾക്ക്‌. അല്ലെങ്കിൽ, മറ്റുള്ള​വരെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സമ്മർദം നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും. എന്നാൽ ജ്ഞാനപൂർവ​മായ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

മത്തായി 6:32, 33 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • നല്ല ആത്മീയ​ല​ക്ഷ്യ​ങ്ങൾ ആദ്യം​തന്നെ വെക്കു​ന്നത്‌, ജോലി, വിദ്യാ​ഭ്യാ​സം എന്നിവ​പോ​ലുള്ള പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • മത്തായി 6:32, 33 ബാധക​മാ​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ മക്കളെ സഹായി​ക്കാം?—സങ്ക 78:4-7

സാമ്പത്തി​ക​ഭ​ദ്ര​ത​യോ പ്രശസ്‌തി​യോ നേടാ​നുള്ള ആഗ്രഹം മനസ്സിൽവെ​ച്ചു​കൊണ്ട്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. (1 യോഹ 2:15, 17) കുറെ സമ്പത്തുള്ള ഒരു വ്യക്തിക്ക്‌ ജീവി​ത​ത്തിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും എന്ന്‌ ഓർക്കുക. (ലൂക്ക 18:24-27) പണത്തിന്റെ പിന്നാ​ലെ​പോ​കുന്ന വ്യക്തിക്ക്‌ ശക്തമായ വിശ്വാ​സം വളർത്താ​നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും കഴിയാ​തെ വന്നേക്കാം.—മത്ത 6:24; മർ 8:36.

നിലനിൽക്കാത്ത കാര്യ​ങ്ങ​ളിൽ ആശ്രയി​ക്കാ​തി​രി​ക്കുക—സമ്പത്ത്‌ എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 10 ¶5-12

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 47, പ്രാർഥന