വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേയ്‌ 6-12

ഗീതം 87, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ‘ദുഷ്ടന്മാർ നിമിത്തം അസ്വസ്ഥ​നാ​ക​രുത്‌’

(10 മിനി.)

ദുഷ്ടരായ ആളുകൾ നമുക്ക്‌ വേദന​യും ദുരി​ത​വും വരുത്തി​വെ​ക്കു​ന്നു (സങ്ക 36:1-4; w17.04 10 ¶4)

‘ദുഷ്ടന്മാ​രോ​ടു’ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നമുക്കും ദോഷം ചെയ്യും (സങ്ക 37:1, 7, 8; w22.06 10 ¶10)

യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്നത്‌ നമുക്ക്‌ സമാധാ​നം തരും (സങ്ക 37:10, 11; w03 12/1 13-14 ¶20)

സ്വയം ചോദി​ക്കുക, ‘അക്രമ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത​കൾക്കു ഞാൻ അമിത​ശ്രദ്ധ കൊടു​ക്കു​ന്നു​ണ്ടോ?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 36:6—യഹോ​വ​യു​ടെ നീതി “പ്രൗഢ​ഗം​ഭീ​ര​മായ പർവത​ങ്ങൾപോ​ലെ” (അഥവാ, “ദൈവ​ത്തി​ന്റെ പർവത​ങ്ങൾപോ​ലെ,” അടിക്കു​റിപ്പ്‌) ആണ്‌ എന്നു പറഞ്ഞ​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ എന്തായി​രി​ക്കാം ഉദ്ദേശി​ച്ചത്‌? (it-2-E 445)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. (lmd പാഠം 1 പോയിന്റ്‌ 5)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. മുമ്പ്‌ ബൈബിൾപ​ഠ​ന​ത്തോട്‌ താത്‌പ​ര്യ​മി​ല്ലെന്ന്‌ പറഞ്ഞ ഒരു വ്യക്തിക്ക്‌ ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 9 പോയിന്റ്‌ 4)

6. പ്രസംഗം

(5 മിനി.) ijwbv 45—വിഷയം: സങ്കീർത്തനം 37:4-ന്റെ അർഥം എന്താണ്‌? (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 33

7. “കഷ്ടകാ​ലത്തെ” നേരി​ടാൻ നിങ്ങൾ ഒരുങ്ങി​യോ?

(15 മിനി.) ചർച്ച.

പ്രകൃ​തി​വി​പ​ത്തു​ക​ളും മനുഷ്യർ വരുത്തി​വെ​ക്കുന്ന ദുരന്ത​ങ്ങ​ളും കാരണം ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ഒട്ടനവധി നാശന​ഷ്ട​ങ്ങ​ളും പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണവും സഹി​ക്കേ​ണ്ടി​വ​രു​ന്നു. (സങ്ക 9:9, 10) ‘കഷ്ടകാലം’ എപ്പോൾ വേണ​മെ​ങ്കി​ലും ഉണ്ടാകാം. അതു​കൊണ്ട്‌ ദുരന്തങ്ങൾ നേരി​ടാൻ നമ്മൾ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കണം.

ഒരു ദുരന്തം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌ അവശ്യ​സാ​ധ​നങ്ങൾ കരുതിവെക്കുന്നതിനോടൊപ്പം a നമുക്ക്‌ മറ്റ്‌ എന്തൊക്കെ ചെയ്യാ​നാ​കും?

  • മാനസി​ക​മാ​യി ഒരുങ്ങുക: എപ്പോൾവേ​ണ​മെ​ങ്കി​ലും ദുരന്തങ്ങൾ ഉണ്ടാകാ​മെന്ന്‌ മനസ്സിൽപ്പി​ടി​ക്കാം. അങ്ങനെ സംഭവി​ച്ചാൽ എന്തു ചെയ്യണ​മെന്ന്‌ മുന്നമേ ചിന്തി​ച്ചു​വെ​ക്കുക. അതു​പോ​ലെ നിങ്ങളു​ടെ ഭൗതി​ക​വ​സ്‌തു​ക്കളെ അമിത​മാ​യി സ്‌നേ​ഹി​ക്ക​രുത്‌. അങ്ങനെ​യാ​കു​മ്പോൾ, നിങ്ങൾ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കും. വസ്‌തു​ക്ക​ളെ​ക്കാൾ സ്വന്തം സുരക്ഷ​യ്‌ക്കും ജീവനും പ്രാധാ​ന്യം കൊടു​ക്കും. (ഉൽ 19:16; സങ്ക 36:9) കൂടാതെ, ഭൗതി​ക​വ​സ്‌തു​ക്ക​ളോട്‌ അമിത​സ്‌നേഹം വളർത്താ​തി​രി​ക്കു​ന്ന​തു​കൊണ്ട്‌ ദുരന്ത​സ​മ​യത്ത്‌ അവ നഷ്ടപ്പെ​ട്ടാ​ലും നിങ്ങൾ തളർന്നു​പോ​കില്ല.—സങ്ക 37:19

  • ആത്മീയ​മാ​യി ഒരുങ്ങുക: നിങ്ങൾക്കു​വേണ്ടി കരുതാൻ യഹോ​വ​യ്‌ക്ക്‌ കഴിയു​മെ​ന്നും അതു ചെയ്യാ​നുള്ള ആഗ്രഹ​മു​ണ്ടെ​ന്നും ഉള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുക. (സങ്ക 37:18) ഒരു ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ ‘കൊള്ള​മു​തൽപോ​ലെ ജീവൻ’ മാത്ര​മാണ്‌ ചില​പ്പോൾ നമുക്ക്‌ കിട്ടു​ന്ന​തെ​ങ്കി​ലും നമ്മളെ വഴിന​യി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും യഹോവ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഇപ്പോൾത്തന്നെ ഇടയ്‌ക്കി​ടെ നമ്മളെ​ത്തന്നെ ഓർമി​പ്പി​ക്കണം.—യിര 45:5; സങ്ക 37:23, 24

യഹോവ തന്റെ വാക്കു പാലി​ക്കു​മെന്ന്‌ ഉറച്ചു​വി​ശ്വ​സി​ച്ചു​കൊണ്ട്‌ ‘ദുരി​ത​കാ​ലത്ത്‌ ദൈവത്തെ നമ്മുടെ കോട്ട​യാ​ക്കാം.’—സങ്ക 37:39.

ഒരു ദുരന്തത്തെ നേരി​ടാൻ നിങ്ങൾ തയ്യാറാ​ണോ? എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോട്‌ ചോദി​ക്കുക:

  • ദുരന്ത​ത്തി​ന്റെ സമയത്ത്‌ യഹോവ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • ഒരുങ്ങി​യി​രി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

  • ദുരന്തങ്ങൾ ബാധി​ച്ച​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 9 ¶8-16

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 57, പ്രാർഥന