ഏപ്രിൽ 14-20
സുഭാഷിതങ്ങൾ 9
ഗീതം 56, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ജ്ഞാനിയായിരിക്കുക, പരിഹാസിയാകരുത്
(10 മിനി.)
ഒരു ഉപദേശം കിട്ടുമ്പോൾ പരിഹാസി അതു സ്വീകരിക്കുന്നതിനു പകരം അതു തന്നയാളോട് ഇഷ്ടക്കേടു കാണിക്കും (സുഭ 9:7, 8എ; w22.02 9 ¶4)
ജ്ഞാനിയായ ഒരാൾ ഉപദേശത്തെയും ഉപദേശം തന്നയാളെയും വിലമതിക്കും (സുഭ 9:8ബി, 9; w22.02 12 ¶12-14; w01 5/15 30 ¶1-2)
ജ്ഞാനിക്കു പ്രയോജനം കിട്ടും, എന്നാൽ പരിഹാസിക്കു പരിണതഫലം അനുഭവിക്കേണ്ടിവരും (സുഭ 9:12; w01 5/15 30 ¶5)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 9:17—‘മോഷ്ടിക്കുന്ന വെള്ളം’ എന്തിനെ അർഥമാക്കുന്നു, അവ ‘മധുരമായിരിക്കുന്നത്’ എന്തുകൊണ്ട്? (w06 9/15 17 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 9:1-18 (th പാഠം 5)
4. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. വ്യക്തി സ്മാരകാചരണത്തിനു ഹാജരായി. (lmd പാഠം 8 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) പരസ്യസാക്ഷീകരണം. കഴിഞ്ഞ തവണ കണ്ടപ്പോൾ ആ വ്യക്തിയുടെ പ്രദേശത്തിന് അടുത്ത് സ്മാരകം നടക്കുന്ന സ്ഥലം കണ്ടെത്താൻ നിങ്ങൾ സഹായിച്ചിരുന്നു. (lmd പാഠം 7 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. കഴിഞ്ഞ തവണ കണ്ടപ്പോൾ നിങ്ങളുടെ ബന്ധുവിനെ അവരുടെ പ്രദേശത്തിന് അടുത്ത് സ്മാരകം നടക്കുന്ന സ്ഥലം കണ്ടെത്താൻ നിങ്ങൾ സഹായിച്ചിരുന്നു. (lmd പാഠം 8 പോയിന്റ് 4)
ഗീതം 84
7. പദവികൾ നിങ്ങളെ പ്രത്യേകതയുള്ളവരാക്കുന്നുണ്ടോ?
(15 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
“പദവി” എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
സഭയിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഉള്ളവർ തങ്ങളെത്തന്നെ എങ്ങനെ കാണണം?
അധികാരസ്ഥാനങ്ങൾ ഉണ്ടായിരിക്കുന്നതിനെക്കാൾ മറ്റുള്ളവരെ സേവിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 25 ¶5-7, 200-ാം പേജിലെ ചതുരം