ഏപ്രിൽ 28–മേയ് 4
സുഭാഷിതങ്ങൾ 11
ഗീതം 90, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. അതു പറയരുത്!
(10 മിനി.)
“അയൽക്കാരനു” ദ്രോഹം ചെയ്യുന്ന ഒന്നും പറയരുത് (സുഭ 11:9; w02 5/15 26 ¶4)
വേർതിരിവ് ഉണ്ടാക്കുന്ന കാര്യങ്ങൾ പറയരുത്(സുഭ 11:11; w02 5/15 27 ¶2-3)
രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ വെളിപ്പെടുത്തരുത് (സുഭ 11:12, 13; w02 5/15 27 ¶5)
ധ്യാനിക്കാൻ: ലൂക്കോസ് 6:45-ലെ യേശുവിന്റെ വാക്കുകൾ, മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുന്ന സംസാരം ഒഴിവാക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സുഭ 11:17—ദയ കാണിക്കുന്നത് നമുക്കുതന്നെ പ്രയോജനം ചെയ്യുന്നത് എങ്ങനെ?(g20.1 11, ചതുരം)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 11:1-20 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. അടുത്തയിടെ മീറ്റിങ്ങിനു പഠിച്ച ഒരു കാര്യം ആ വ്യക്തിയോട് പറയാൻ അവസരം കണ്ടെത്തുക. (lmd പാഠം 2 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (lmd പാഠം 8 പോയിന്റ് 3)
6. ശിഷ്യരാക്കുന്നതിന്
(4 മിനി.) പരസ്യസാക്ഷീകരണം. ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. അത് എങ്ങനെയാണ് നടക്കുന്നത് എന്ന് കാണിച്ചുകൊടുക്കുക. (lmd പാഠം 10 പോയിന്റ് 3)
ഗീതം 157
7. നിങ്ങളുടെ നാവ് സമാധാനം തകർക്കാതിരിക്കട്ടെ!
(15 മിനി.) ചർച്ച.
നമ്മൾ അപൂർണരായതുകൊണ്ട് നമ്മുടെ സംസാരത്തിൽ പിഴവുകൾ ഉണ്ടായേക്കാം. (യാക്ക 3:8) പക്ഷേ മോശമായ സംസാരംകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, പിന്നീട് ഖേദം തോന്നുന്ന കാര്യങ്ങൾ നമ്മൾ പറയുകയില്ല. സഭയുടെ സമാധാനം തകർക്കുന്ന ചില തരം സംസാരം ഇതൊക്കെയാണ്:
-
പൊങ്ങച്ചം. പൊങ്ങച്ചം പറഞ്ഞുകൊണ്ട് സ്വയം പുകഴ്ത്തുന്നത്, മറ്റുള്ളവരിൽ മത്സരമനോഭാവവും അസൂയയും ഉണ്ടാക്കുന്നതിലേക്ക് നയിച്ചേക്കാം.—സുഭ 27:2
-
സത്യസന്ധമല്ലാത്ത സംസാരം. ഇതിൽ പച്ചക്കള്ളം പറയുന്നത് മാത്രമല്ല, മറ്റുള്ളവരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന സംസാരവും ഉൾപ്പെടുന്നു. നമ്മൾ പറയുന്ന ചെറിയ നുണകൾപോലും നമ്മളിലുള്ള വിശ്വാസവും നമ്മുടെ സത്പേരും തകർക്കും.—സഭ 10:1
-
പരദൂഷണം. ആളുകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഇല്ലാത്ത കാര്യങ്ങൾ പറയുന്നതോ അവരുടെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതോ ഇതിൽ ഉൾപ്പെടുന്നു. (1തിമ 5:13) ഒരു ഉപകാരവുമില്ലാത്ത ഇത്തരം സംസാരം വഴക്കിനും ഭിന്നതയ്ക്കും കാരണമാകും
-
ദേഷ്യത്തോടെയുള്ള സംസാരം. ഒരാൾ നമ്മളെ വിഷമിപ്പിച്ചത് നമ്മുടെ ഉള്ളിലുണ്ട്. അതു മനസ്സിൽവെച്ച് അയാളോട് പൊട്ടിത്തെറിക്കുന്നതാണ് ഇത്. (എഫ 4:26) ആളുകളെ ഇത് മുറിപ്പെടുത്തും.—സുഭ 29:22
സമാധാനം കെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
നമ്മുടെ സംസാരം സഭയുടെ സമാധാനത്തെ എങ്ങനെ ബാധിച്ചേക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
സമാധാനം എങ്ങനെയാണ് വീണ്ടെടുത്തത് എന്ന് അറിയാൻ ‘സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരുക’ എന്ന വീഡിയോ കാണുക.
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 25 ¶14-21