മാർച്ച് 17-23
സുഭാഷിതങ്ങൾ 5
ഗീതം 122, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ലൈംഗിക അധാർമികതയിൽനിന്ന് അകന്നുനിൽക്കുക
(10 മിനി.)
ലൈംഗിക അധാർമികതയ്ക്ക് വശീകരണശക്തിയുണ്ട് (സുഭ 5:3; w00 7/15 29 ¶1)
ലൈംഗിക അധാർമികതയുടെ പരിണതഫലം കയ്പേറിയതാണ് (സുഭ 5:4, 5; w00 7/15 29 ¶2)
ലൈംഗിക അധാർമികതയിൽനിന്ന് അകന്നുനിൽക്കുക (സുഭ 5:8; w00 7/15 29 ¶5)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സുഭ 5:9—ലൈംഗിക അധാർമികത നമ്മുടെ ‘അന്തസ്സു പൊയ്പോകാൻ’ ഇടയാക്കുന്നത് എങ്ങനെയാണ്? (w00 7/15 29 ¶7)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 5:1-23 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. ക്രിസ്തീയ പശ്ചാത്തലത്തിൽ അല്ലാത്ത ഒരാളെ സ്മാരകത്തിനു ക്ഷണിക്കുക. എന്നിട്ട് അദ്ദേഹത്തിന്റെ പ്രദേശത്തിന് അടുത്ത് സ്മാരകം നടക്കുന്ന സ്ഥലം jw.org ഉപയോഗിച്ച് കണ്ടെത്തുക. (lmd പാഠം 6 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. കഴിഞ്ഞ സന്ദർശനത്തിൽ ഈ വ്യക്തി സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിക്കുകയും താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. (lmd പാഠം 9 പോയിന്റ് 5)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 16 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ, നിങ്ങൾക്കു ചെയ്യാൻ. യേശു വിവാഹം കഴിച്ചിരുന്നോ എന്നു വിദ്യാർഥി ചോദിക്കുമ്പോൾ, അതിന്റെ ഉത്തരം ഗവേഷണം ചെയ്ത് എങ്ങനെ കണ്ടെത്താമെന്നു കാണിച്ചുകൊടുക്കുക. (lmd പാഠം 11 പോയിന്റ് 4)
ഗീതം 121
7. ഡേറ്റിങ്ങിൽ ഏർപ്പെടുമ്പോൾ ധാർമികമായി ശുദ്ധരായിരിക്കുക
(15 മിനി.) ചർച്ച.
പരസ്പരം ഇഷ്ടമുള്ള ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനെയാണ് പൊതുവേ ഡേറ്റിങ്ങ് എന്നു പറയുന്നത്. ഒരു കൂട്ടത്തോടൊപ്പമോ അല്ലാതെയോ, മറ്റുള്ളവരെ അറിയിച്ചുകൊണ്ടോ അറിയിക്കാതെയോ, നേരിട്ട് കണ്ടോ ഫോൺ വഴിയോ അല്ലെങ്കിൽ മെസ്സേജ് വഴിയോ ഒക്കെ ആളുകൾ ഡേറ്റിങ്ങ് ചെയ്യാറുണ്ട്. നമ്മൾ ഡേറ്റിങ്ങിനെ ഒരു കളിതമാശയായി കാണരുത്, പകരം വിവാഹത്തിലേക്കു നയിക്കുന്ന പ്രധാനപ്പെട്ട ഒരു പടിയായിത്തന്നെ അതിനെ കാണേണ്ടതുണ്ട്. ഡേറ്റിങ്ങിൽ ഏർപ്പെടുന്നതു ചെറുപ്പക്കാരായാലും പ്രായമുള്ളവരായാലും, ലൈംഗിക അധാർമികതയിലേക്കു വീണുപോകാതിരിക്കാൻ അവർക്ക് എടുക്കാനാകുന്ന ചില മുൻകരുതലുകൾ എന്തൊക്കെയാണ്?—സുഭ 22:3.
വിവാഹത്തിനായി ഒരുങ്ങൽ—ഭാഗം 1: ഞാൻ ഡേറ്റിംഗ് നടത്താറായോ?—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
വിവാഹത്തിനു റെഡിയാകുന്നതുവരെ ഒരാൾ ഡേറ്റിങ്ങ് ചെയ്യരുതാത്തത് എന്തുകൊണ്ട്?(സുഭ 13:12; ലൂക്ക 14:28-30)
-
മാതാപിതാക്കൾ ലില്ലിയെ സഹായിച്ച വിധത്തിൽനിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യം എന്താണ്?
സുഭാഷിതങ്ങൾ 28:26 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
ലൈംഗിക അധാർമികതയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എന്തു ചെയ്യാം?
-
കൈകൾ ചേർത്തുപിടിക്കുന്നതും ചുംബിക്കുന്നതും പോലുള്ള സ്നേഹപ്രകടനങ്ങളുടെ കാര്യത്തിൽ വെക്കേണ്ട കൃത്യമായ പരിധികൾ അവർ മുന്നമേ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത് എന്തുകൊണ്ട്?
എഫെസ്യർ 5:3, 4 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
ഫോണിലൂടെയോ സോഷ്യൽമീഡിയ വഴിയോ സംസാരിക്കുമ്പോൾ അവർ എന്തൊക്കെ ശ്രദ്ധിക്കണം?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 24 ¶1-6