മാർച്ച് 31–ഏപ്രിൽ 6
സുഭാഷിതങ്ങൾ 7
ഗീതം 34, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. പ്രലോഭനകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക
(10 മിനി.)
അനുഭവജ്ഞാനമില്ലാത്ത ഒരു ചെറുപ്പക്കാരൻ വേശ്യകൾ ഉണ്ടെന്ന് അറിയാവുന്ന ഒരിടത്തേക്കു പോകുന്നു (സുഭ 7:7-9; w00 11/15 29 ¶5)
ഒരു വേശ്യ അവനെ വശീകരിക്കാൻ ശ്രമിക്കുന്നു(സുഭ 7:10, 13-21; w00 11/15 30 ¶4-6)
പ്രലോഭനകരമായ സാഹചര്യത്തിലേക്കു നടന്നുകയറിയതുകൊണ്ട് അവന് അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവന്നു (സുഭ 7:22, 23; w00 11/15 31 ¶2)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 7:3—ദൈവത്തിന്റെ നിയമങ്ങൾ വിരലുകളിൽ കെട്ടുകയും ഹൃദയത്തിന്റെ പലകയിൽ എഴുതുകയും ചെയ്യുക എന്നു പറഞ്ഞാൽ എന്താണ് അർഥം? (w00 11/15 29 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 7:6-20 (th പാഠം 2)
4. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. കഴിഞ്ഞ സന്ദർശനത്തിൽ ഈ വ്യക്തി സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിക്കുകയും താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. (lmd പാഠം 9 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. കഴിഞ്ഞ തവണ ഈ വ്യക്തി സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിക്കുകയും താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. (lmd പാഠം 9 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) പരസ്യസാക്ഷീകരണം. കഴിഞ്ഞ തവണ ഈ വ്യക്തി സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിക്കുകയും താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. (lmd പാഠം 9 പോയിന്റ് 3)
ഗീതം 13
7. പറ്റിയ മറ്റൊരു അവസരം (ലൂക്ക 4:6)
(15 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
യേശു എങ്ങനെയൊക്കെയാണ് പരീക്ഷിക്കപ്പെട്ടത്, നമുക്കു സമാനമായ പരീക്ഷണങ്ങൾ എങ്ങനെയെല്ലാം ഉണ്ടായേക്കാം?
സാത്താന്റെ പരീക്ഷണങ്ങളെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 24 ¶13-21