വിവരങ്ങള്‍ കാണിക്കുക

ഇടത്തുനിന്ന്‌ വലത്തേക്ക്‌: യവ്‌ഗെനി ഫെഡിൻ, ആർതർ സെവെ​റിൻചിക്‌, ടിമോ​ഫി ഷൂക്കൊവ്‌

2022 ജൂലൈ 26 | പുതു​ക്കി​യത്‌: 2023 ഡിസംബർ 6
റഷ്യ

പുതിയ വിവരങ്ങൾ—സഹോ​ദ​ര​ങ്ങളെ കുറ്റക്കാ​രാ​യി വിധിച്ചു | അന്യാ​യ​ത​ടവ്‌ സഹിക്കാൻ യഹോവ സഹോ​ദ​ര​ങ്ങൾക്ക്‌ ശക്തി നൽകുന്നു

പുതിയ വിവരങ്ങൾ—സഹോ​ദ​ര​ങ്ങളെ കുറ്റക്കാ​രാ​യി വിധിച്ചു | അന്യാ​യ​ത​ടവ്‌ സഹിക്കാൻ യഹോവ സഹോ​ദ​ര​ങ്ങൾക്ക്‌ ശക്തി നൽകുന്നു

2023 ഡിസംബർ 5-ന്‌ ഖാന്റി-മാൻസി സ്വയം​ഭ​ര​ണ​പ്ര​ദേ​ശത്തെ സുർഗുത്ത്‌ സിറ്റി കോടതി 17 സഹോ​ദ​ര​ന്മാ​രെ​യും ഒരു സഹോ​ദ​രി​യെ​യും കുറ്റക്കാ​രാ​യി വിധിച്ചു. അവരിൽ ചിലരാണ്‌ യവ്‌ഗെനി ഫെഡിൻ, ആർതർ സെവെ​റിൻചിക്‌, ടിമോ​ഫി ഷൂക്കൊവ്‌ എന്നിവർ. 17 സഹോ​ദ​ര​ന്മാർക്ക്‌ ആറു വർഷവും മൂന്നു മാസവും മുതൽ ഏഴു വർഷം വരെയുള്ള ജയിൽശി​ക്ഷ​യാണ്‌ വിധി​ച്ചത്‌. സഹോ​ദ​രിക്ക്‌ മൂന്നു വർഷവും മൂന്നു മാസവും ഉള്ള ജയിൽശി​ക്ഷ​യാണ്‌ വിധി​ച്ചി​രി​ക്കു​ന്നത്‌. എങ്കിലും ഇപ്പോൾ അവർക്കു ജയിലിൽ പോ​കേ​ണ്ട​തില്ല.

സമയരേഖ

  1. 2019 ഫെബ്രു​വരി 15

    സുർഗുത്തിലും അടുത്തുള്ള നഗരങ്ങ​ളി​ലും പോലീ​സു​കാർ പല യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീടു​ക​ളിൽ തിരച്ചിൽ നടത്തി. ചോദ്യം ചെയ്യലി​നി​ടെ ഉദ്യോ​ഗസ്ഥർ കഠിന​മാ​യി ഉപദ്ര​വി​ച്ച​താ​യി ഏഴു സഹോ​ദ​ര​ന്മാർ റിപ്പോർട്ടു ചെയ്‌തു. യവ്‌ഗെനി ഫെഡി​നും ആർതർ സെവെ​റിൻചി​കും ഉൾപ്പെടെ മൂന്നു പേരെ വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള തടവി​ലാ​ക്കി

  2. 2019 മാർച്ച്‌ 7

    ആർതർ സഹോ​ദ​രനെ വിട്ടയ​യ്‌ക്കാൻ 21 ദിവസ​ത്തി​നു ശേഷം ഒരു അപ്പീൽക്കോ​ടതി ഉത്തരവി​ട്ടു

  3. 2019 ഏപ്രിൽ 11

    ഏകദേശം രണ്ടു മാസത്തി​നു ശേഷം യവ്‌ഗെനി സഹോ​ദ​ര​നെ​യും വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള തടവിൽനി​ന്നു വിട്ടയച്ചു. എന്നാൽ യാത്ര, ആശയവി​നി​മയം, ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗം എന്നിവ​യിൽ കോടതി നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി

  4. 2020 ജനുവരി 16

    ടിമോഫി ഷൂക്കൊവ്‌ സഹോ​ദ​ര​നോട്‌ പരി​ശോ​ധ​ന​യ്‌ക്കാ​യി ഒരു മനോ​രോഗ ആശുപ​ത്രി​യിൽ റിപ്പോർട്ടു ചെയ്യാൻ ജഡ്‌ജി ഉത്തരവി​ട്ടു. ചോദ്യം ചെയ്യലി​നി​ട​യിൽ ചില ചോദ്യ​ങ്ങൾക്ക്‌ സഹോ​ദരൻ ഉത്തരം തന്നില്ല എന്നതാണ്‌ ഉദ്യോ​ഗസ്ഥർ ഇതിനു കാരണ​മാ​യി പറഞ്ഞത്‌. എന്നാൽ റഷ്യൻ ഫെഡ​റേഷൻ ഭരണഘ​ട​ന​യു​ടെ ആർട്ടി​ക്കിൾ 51 അനുസ​രിച്ച്‌ അങ്ങനെ മിണ്ടാ​തി​രി​ക്കാ​നുള്ള അവകാ​ശ​മുണ്ട്‌. അതു​കൊണ്ട്‌ ആ ഉത്തരവി​നെ​തി​രെ ടിമോ​ഫി സഹോ​ദരൻ അപ്പീൽ കൊടു​ത്തു

  5. 2020 ഫെബ്രു​വരി 5

    കോടതിയിൽനിന്ന്‌ വെളി​യിൽ വന്നപ്പോൾത്തന്നെ ടിമോ​ഫി സഹോ​ദ​രനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. സഹോ​ദരൻ കൊടുത്ത അപ്പീലി​നു തീർപ്പാ​കു​ന്ന​തി​നു മുമ്പു​തന്നെ ഓഫീ​സർമാർ അദ്ദേഹത്തെ 1,200 കിലോ​മീ​റ്റർ ദൂരെ യിക്കാ​റ്റെ​റിൻബെർഗി​ലുള്ള മാനസി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേക്കു കൊണ്ടു​പോ​യി. അവിടെ അദ്ദേഹ​ത്തിന്‌ 14 ദിവസം കഴി​യേ​ണ്ടി​വ​ന്നു

  6. 2020 മാർച്ച്‌ 5

    ടിമോഫി സഹോ​ദ​ര​നോട്‌ ഇങ്ങനെ ചെയ്‌തത്‌ നിയമ​വി​രു​ദ്ധ​മാ​യി​പ്പോ​യെന്ന്‌ ഒരു അപ്പീൽക്കോ​ടതി വിധിച്ചു

  7. 2021 ഒക്ടോബർ 19

    ടിമോഫി സഹോ​ദ​രനെ നിയമ​വി​രു​ദ്ധ​മാ​യി പിടി​ച്ചു​വെ​ച്ച​തിന്‌ നഷ്ടപരി​ഹാ​രം കൊടു​ക്ക​ണ​മെന്ന്‌ അപ്പീൽക്കോ​ടതി ഉത്തരവി​ട്ടു

  8. 2021 നവംബർ 12

    പ്രാരംഭ വിചാ​ര​ണ​യു​ടെ സമയത്ത്‌ പ്രതി​ഭാ​ഗം അഭിഭാ​ഷകർ അധികാ​രി​കൾ നിയമ​വി​രു​ദ്ധ​മാ​യും അന്യാ​യ​മാ​യും ചെയ്‌ത കാര്യ​ങ്ങ​ളു​ടെ തെളിവ്‌ സമർപ്പി​ച്ചു. അതിൽ, കടുത്ത ഉപദ്ര​വ​വും വ്യാജ തെളി​വു​കൾ ഹാജരാ​ക്കി​യ​തും പക്ഷപാ​ത​മുള്ള വിദഗ്‌ധരെ ഉൾപ്പെ​ടു​ത്തി​യ​തും ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ പ്രതി​ഭാ​ഗ​ത്തു​ള്ളവർ ഈ കേസ്‌ പ്രോ​സി​ക്യൂ​ട്ട​റെ​ത്തന്നെ ഏൽപ്പി​ക്കാൻ കോട​തി​യോട്‌ ആവശ്യ​പ്പെ​ട്ടു

  9. 2021 നവംബർ 15

    കേസ്‌ അന്വേ​ഷ​ണ​ത്തി​ന്റെ ചില ഘട്ടങ്ങളിൽ നിയമ​ലം​ഘനം നടന്നതാ​യി ജഡ്‌ജി സമ്മതി​ച്ചെ​ങ്കി​ലും കേസ്‌ തിരികെ പ്രോ​സി​ക്യൂ​ട്ടർക്കു കൊടു​ക്കാൻ വിസമ്മ​തി​ച്ചു

ജീവി​ത​രേഖ

ഉപദ്ര​വങ്ങൾ സഹിക്കു​മ്പോ​ഴും ‘കാണാത്ത കാര്യ​ങ്ങ​ളിൽ കണ്ണുന​ട്ടി​രി​ക്കുന്ന’ യവ്‌ഗെ​നി​യു​ടെ​യും ആർതറി​ന്റെ​യും ടിമോ​ഫി​യു​ടെ​യും അതു​പോ​ലുള്ള നമ്മുടെ മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ​യും കൂടെ യഹോവ ഇനിയും ഉണ്ടായി​രി​ക്കു​മെന്ന കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌.—2 കൊരി​ന്ത്യർ 4:17, 18.