വിവരങ്ങള്‍ കാണിക്കുക

ഇടത്തുനിന്ന്‌ വലത്തേക്ക്‌, മുകളി​ലത്തെ നിര: വ്യോ​ചെ​സ്ലോവ്‌ ബൊ​റൊ​നോസ്‌, സൊ​വേലി ഗോർഗോ​ലിക്‌, യവ്‌ഗെനി കോ​യ്ര്‌യോക്‌, ഓർട്ട്യോം കിം. താഴത്തെ നിര: സെർഗി ലൊഗ്യ​നൊവ്‌, അലിക്‌സ്യ പ്ലൈ​ഖോവ്‌, സെർഗി വൊ​ളോ​സ്‌നി​ക്കോവ്‌

2022 ജൂലൈ 26 | പുതു​ക്കി​യത്‌: 2023 ഡിസംബർ 6
റഷ്യ

പുതിയ വിവരങ്ങൾ—സഹോ​ദ​ര​ങ്ങളെ കുറ്റക്കാ​രാ​യി വിധിച്ചു | പ്രാർഥ​ന​യി​ലൂ​ടെ ശക്തി നേടുന്നു

പുതിയ വിവരങ്ങൾ—സഹോ​ദ​ര​ങ്ങളെ കുറ്റക്കാ​രാ​യി വിധിച്ചു | പ്രാർഥ​ന​യി​ലൂ​ടെ ശക്തി നേടുന്നു

2023 ഡിസംബർ 5-ന്‌ ഖാന്റി-മാൻസി സ്വയം​ഭ​ര​ണ​പ്ര​ദേ​ശ​മായ യുഗ്ര​യി​ലെ സുർഗുത്ത്‌ സിറ്റി കോടതി 17 സഹോ​ദ​ര​ന്മാ​രെ​യും ഒരു സഹോ​ദ​രി​യെ​യും കുറ്റക്കാ​രാ​യി വിധിച്ചു. അവരിൽ ചിലരാണ്‌ വ്യോ​ചെ​സ്ലോവ്‌ ബൊ​റൊ​നോസ്‌, സൊ​വേലി ഗോർഗോ​ലിക്‌, യവ്‌ഗെനി കോ​യ്ര്‌യോക്‌, ഓർട്ട്യോം കിം, സെർഗി ലൊഗ്യ​നൊവ്‌, അലിക്‌സ്യ പ്ലൈ​ഖോവ്‌, സെർഗി വൊ​ളോ​സ്‌നി​ക്കോവ്‌ എന്നിവർ. 17 സഹോ​ദ​ര​ന്മാർക്ക്‌ ആറു വർഷവും മൂന്നു മാസവും മുതൽ ഏഴു വർഷം വരെയുള്ള ജയിൽശി​ക്ഷ​യാണ്‌ വിധി​ച്ചത്‌. സഹോ​ദ​രിക്ക്‌ മൂന്നു വർഷവും മൂന്നു മാസവും ഉള്ള ജയിൽശി​ക്ഷ​യാണ്‌ വിധി​ച്ചി​രി​ക്കു​ന്നത്‌. എങ്കിലും ഇപ്പോൾ അവർക്കു ജയിലിൽ പോ​കേ​ണ്ട​തില്ല.

സമയരേഖ

  1. 2019 ഫെബ്രു​വരി 15

    സുർഗുത്തിലും അടുത്തുള്ള നഗരങ്ങ​ളി​ലും പോലീ​സു​കാർ പല യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീടു​ക​ളിൽ തിരച്ചിൽ നടത്തി. അതിന്റെ ഫലമായി സെർഗി ലൊഗ്യ​നൊവ്‌ ഉൾപ്പെടെ മൂന്നു സഹോ​ദ​ര​ന്മാ​രെ വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള തടവി​ലാ​ക്കി. പിന്നീട്‌ മറ്റൊരു സഹോ​ദ​ര​നോട്‌ മാനസി​കാ​രോ​ഗ്യ കേന്ദ്ര​ത്തിൽ റിപ്പോർട്ട്‌ ചെയ്യാൻ ഉത്തരവി​ട്ടു. സഹാരാ​ധ​ക​രെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ വെളി​പ്പെ​ടു​ത്താ​ത്ത​തി​ന്റെ പേരിൽ ഈ വാർത്താ​റി​പ്പോർട്ടിൽ പറഞ്ഞി​രി​ക്കുന്ന ഏഴു സഹോ​ദ​ര​ന്മാർക്കും ശാരീ​രിക ഉപദ്രവം ഏൽക്കേ​ണ്ടി​വ​ന്നു

  2. 2019 ഫെബ്രു​വരി 26

    വൈദ്യസഹായം കിട്ടു​ന്ന​തിന്‌ സെർഗി ലൊഗ്യ​നൊ​വി​നെ വിട്ടയ​യ്‌ക്കാൻ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി റഷ്യൻ ഗവൺമെ​ന്റി​നോട്‌ ആജ്ഞാപി​ച്ചു

  3. 2019 ഏപ്രിൽ 11

    സെർഗി ലൊഗ്യ​നൊ​വി​നെ വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള തടവിൽനിന്ന്‌ വിട്ടയച്ചു

  4. 2021 ഒക്ടോബർ 29

    കേസിന്റെ വിചാരണ തുടങ്ങി

ജീവി​ത​രേഖ

നമ്മുടെ ഈ സഹോ​ദ​രങ്ങൾ ധൈര്യ​ത്തോ​ടെ ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കു​മ്പോൾ ഒരു കാര്യം ഉറപ്പാണ്‌: യഹോവ, കഷ്ടതയി​ലാ​യി​രി​ക്കുന്ന ആ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രാർഥ​നകൾ കേൾക്കു​ക​യും അവയ്‌ക്കു പെട്ടെ​ന്നു​തന്നെ ഉത്തരം കൊടു​ക്കു​ക​യും ചെയ്യും.—സങ്കീർത്തനം 69:17.