സ്വകാര്യതാനയം
വ്യക്തിഗതവിവരം
ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വ്യക്തിഗതവിവരം, അതു നൽകിയ സമയത്ത് പ്രയോക്താവിനോട് പ്രസ്താവിച്ച ഉദ്ദേശ്യത്തിനു ചേർച്ചയിൽ മാത്രമേ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്.-ഓ അതിന്റെ അനുബന്ധ സംഘടനകളോ ഉപയോഗിക്കുകയുള്ളൂ. പ്രയോക്താവിന്റെ പൂർണ അറിവോടെ, അദ്ദേഹം ആവശ്യപ്പെടുന്ന സേവനം ലഭ്യമാക്കാൻ അല്ലെങ്കിൽ നിയമപരമായ ആവശ്യങ്ങളുടെ പേരിലോ വഞ്ചന തടയുന്നതിനോ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ സാങ്കേതിക കാരണങ്ങളാലോ ആ വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് ന്യായമായും ആവശ്യമെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ ഒഴികെ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്., ഈ വ്യക്തിഗതവിവരം മറ്റാർക്കും നൽകുകയില്ല. നൽകിയിട്ടുള്ള വ്യക്തിഗതവിവരങ്ങൾ ഒരു കാരണവശാലും വിൽക്കുകയോ വാണിജ്യച്ചരക്കാക്കുകയോ വാടകയ്ക്കു നൽകുകയോ ചെയ്യില്ല.
ഇ-മെയിൽ അഡ്രസ്സ്
ഈ വെബ്സൈറ്റിൽ അക്കൗണ്ട് സൃഷ്ടിച്ചപ്പോൾ നിങ്ങൾ നൽകിയ ഇ-മെയിൽ അഡ്രസ്സ്, നിങ്ങളുടെ അക്കൗണ്ട് സംബന്ധമായി നിങ്ങളുമായി ബന്ധപ്പെടുന്നതിനായിരിക്കും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ പ്രയോക്തൃ നാമമോ പാസ്വേർഡോ മറന്നുപോകുകയും ലോഗ് ഇൻ ചെയ്യുന്നതിന് സഹായം ആവശ്യപ്പെടുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ പ്രയോക്തൃ സംക്ഷിപ്തരേഖയിൽ നൽകിയിരിക്കുന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് സന്ദേശം അയച്ചുകൊണ്ടായിരിക്കും സഹായം എത്തിക്കുന്നത്.
കുക്കികൾ
jw.org ഉപയോഗവുമായി ബന്ധപ്പെട്ട, പ്രയോക്താവിന്റെ മുൻഗണനകൾ രേഖപ്പെടുത്തിവെക്കുന്നതിനാണ് കുക്കികൾ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, jw.org ഏതു ഭാഷയിൽ ഉപയോഗിക്കാനാണ് പ്രയോക്താവ് ഇഷ്ടപ്പെടുന്നത് എന്നുള്ളത് കുക്കിയിൽ രേഖപ്പെടുത്തപ്പെടുന്നു. അങ്ങനെയാകുമ്പോൾ ഈ വെബ്സൈറ്റ് തുറന്നാൽ ഉടൻ പ്രസ്തുത ഭാഷ തനിയെ തിരഞ്ഞെടുക്കപ്പെടും. മറ്റു വ്യക്തിഗതകാര്യങ്ങളൊന്നും കുക്കികളിൽ ശേഖരിച്ചുവെക്കുന്നതല്ല.
ആക്ടീവ് സ്ക്രിപ്റ്റിങ് അല്ലെങ്കിൽ ജാവാസ്ക്രിപ്റ്റ്
jw.org-ൽ വെബ്സൈറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ് സ്ക്രിപ്റ്റിങ് ഉപയോഗിക്കുന്നത്. സ്ക്രിപ്റ്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ പ്രയോക്താവിന് വളരെ പെട്ടെന്ന് പുറത്തെടുക്കാനാകുന്നു. എന്നാൽ പ്രയോക്താവിന്റെ കമ്പ്യൂട്ടറിൽ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനോ പ്രയോക്താവിൽനിന്ന് അനധികൃതവിവരങ്ങൾ ശേഖരിക്കുന്നതിനോ jw.org സ്ക്രിപ്റ്റിങ് രീതി ഒരിക്കലും ഉപയോഗിക്കുന്നതല്ല.
jw.org-ന്റെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന് ആക്ടീവ് സ്ക്രിപ്റ്റിങ്ങോ ജാവാസ്ക്രിപ്റ്റോ ബ്രൗസറിൽ പ്രവർത്തനക്ഷമമാക്കിയിരിക്കണം. ചില പ്രത്യേക വെബ്സൈറ്റുകളുടെ കാര്യത്തിൽ ഈ സവിശേഷത പ്രവർത്തനക്ഷമമാക്കുന്നതിനോ പ്രവർത്തനരഹിതമാക്കുന്നതിനോ ഉള്ള ക്രമീകരണം മിക്ക ബ്രൗസറുകളും അനുവദിക്കുന്നുണ്ട്. തിരഞ്ഞെടുത്ത വെബ്സൈറ്റുകളിൽ സ്ക്രിപ്റ്റിങ് പ്രവർത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ വെബ് ബ്രൗസറിന്റെ സഹായ വിവരങ്ങളിൽ നോക്കാവുന്നതാണ്.
ഞങ്ങളുടെ സ്വകാര്യതാനയത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് അനിവാര്യമെന്നു കാണുന്നപക്ഷം, ആ മാറ്റങ്ങൾ ഈ പേജിൽ കാണിച്ചിരിക്കും. അങ്ങനെ, ഞങ്ങൾ എന്തെല്ലാം വിവരങ്ങൾ ശേഖരിക്കുന്നു, അവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാനാകും.