വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാൺമെൻ കൺമു​ന്നിൽ ഞാൻ

കാൺമെൻ കൺമു​ന്നിൽ ഞാൻ

ഡൗൺലോഡ്‌:

  1. 1. മുകിൽ വാനിൽ മേയും നേരം

    കുയിൽനാദം കേട്ടു ഞാൻ.

    മലയോരത്തായ്‌ നടന്നു.

    ഇളം വെയി​ലിൻ ചൂടും നുകർന്നു.

    അത്യാനന്ദനിറവിൽ

    പുണർന്നെന്നുറ്റോരെ ഞാൻ.

    ഈ സന്തോ​ഷ​പർദീ​സ

    കണ്ടെൻ കൺമു​ന്നിൽ ഞാൻ.

  2. 2. കുന്നിൽ ചായ്‌വി​ലെ ഗൃഹങ്ങൾ

    എത്ര വശ്യസു​ന്ദരം.

    ചെറിയാറ്റിൻ കുഞ്ഞലകൾ

    ഒരുക്കും സംഗീതം മധുരം.

    കൊയ്‌ത്തിന്നു പാകമാ​യി

    വയലേലകളെല്ലാം.

    ഈ പുതി​യ​ലോ​ക​ത്തെ

    കണ്ടെൻ കൺമു​ന്നിൽ ഞാൻ.

    (ബ്രിഡ്‌ജ്‌)

    പ്രതീക്ഷകൾ നാം

    ആത്മതോഴരോടു പങ്കിട്ടാർപ്പി​ടാം.

    ദുഃഖങ്ങൾ പോയി ലോകം

    ബാല്യം പുൽകി, ജീവൻ നവ്യമായ്‌.

  3. 3. എങ്ങും മോദ​ത്തി​ന്ന​ലകൾ.

    ഇളം പുല്ലിൻ സൗരഭം.

    ചേരുമിന്നുറ്റോരുമായ്‌ ഞാൻ.

    ഒരു നാളിൽ പൊൻ പുലരി​യിൽ

    ഞാൻ യഹോ​വ​യ്‌ക്കേ​കും നന്ദി.

    തിരുവാത്സല്യത്തിനായ്‌.

    ഈ അനു​ഗ്ര​ഹ​മെ​ല്ലാം

    കണ്ടെൻ കൺമു​ന്നിൽ ഞാൻ.

    (ബ്രിഡ്‌ജ്‌)

    എൻ സ്വപ്‌ന​മി​ന്നു

    സത്യമായെന്നാർത്തിടും സമ്മോദം ഞാൻ.

    നിൻ പൊൻമു​ഖം കണ്ടാനന്ദം

    നുകർന്നു പാടു​ന്നി​ന്നു ഞാൻ.

  4. 4. മോഹ​ന​മാ​ലോ​കം

    ഇന്നിതാ സമീപ​മായ്‌.

    യാഹിൻ വാഗ്‌ദ​ത്ത​ങ്ങ​ളെ​ല്ലാം

    ഭവിച്ചീ​ടും സുനി​ശ്ചി​ത​മായ്‌.

    എൻ ദുഃഖങ്ങൾ സർവം പൊയ്‌പോയ്‌

    നല്ല നാള​തോർക്കു​മ്പോൾ.

    ആ സന്തോ​ഷ​ദി​നത്തെ

    കാൺമെൻ കൺമു​ന്നിൽ ഞാൻ.